മരണം വരെ അറിയാതെ സ്ത്രീ സൂക്ഷിച്ചത് 9 കോടിയുടെ നിധി
ഒരു സ്ത്രീ തന്റെ മരണം വരെ സൂക്ഷിച്ചുവച്ച ഒരു കല്ല്! കാണാന്‍ നല്ല ഭംഗിയുണ്ട് എന്ന പേരില്‍ വീടിന്റെ വാതില്ക്കല് സൂക്ഷിച്ചു വച്ചത് കോടികള്‍ വിലയുള്ള നിധി. സ്വാഭാവികമായി ലഭിച്ച ഈ കല്ലിന് 3.8 കിലോഗ്രാം തൂക്കമുണ്ട്.
ഇത് തെക്കു കിഴക്കന്‍ റൊമാനിയയിലെ അരുവിയുടെ അടിത്തട്ടില്നിന്നോ മറ്റോ ആ സ്ത്രീ കണ്ടെടുത്തതായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രകൃതിദത്തമായി ലഭിക്കുന്നതും മഞ്ഞ-ഓറഞ്ച് നിറമുള്ളതുമായ ആംബര്‍ എന്ന ഉല്‍പ്പന്നമാണ് ഈ സ്ത്രീ സൂക്ഷിച്ചിരുന്നത്. ഇത് ഫോസിലൈസ് ചെയ്ത മരത്തിന്റെ കറയാണ്. അതിന്റെ ഭംഗിയും വൈവിദ്ധ്യവുമാണ് ഇതിനെ പ്രശസ്തമാക്കുന്നത്.
ഇത് സാധാരണയായി റൊമേനിയന്‍ ഗ്രാമമായ കോര്ട്ടിക്ക് ചുറ്റുമാണ് കാണപ്പെടുന്നത്. 1920 മുതല്‍ ഇവിടം ആംബര്‍ ഖനനം നടക്കുന്നുണ്ട്. സ്ത്രീ കണ്ടെത്തിയ ആംബര്‍ തരം റുമനൈറ്റ് എന്നറിയപ്പെടുന്നതാണ്. ഇതിന് ചുവപ്പ് നിറമാണുള്ളത്.
കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ആംബര്‍ കഷണങ്ങളില്‍ ഒന്നാണിതെന്നും അതിന്റെ വില ഏകദേശം 1.1 മില്യണ്‍ ഡോളര്‍ (93,986,740 രൂപ) വരും. ആ കല്ലിന്റെ ഉടമയായ സ്ത്രീ 1991-ല്‍ മരിച്ചു.
പിന്നീട് ആ വീട് നോക്കാനെത്തിയ ബന്ധുവാണ് ആ കല്ലിന്റെ മൂല്യം തിരിച്ചറിഞ്ഞതും അത് റൊമാനിയന്‍ സര്‍ക്കാരിനെ ഏല്‍പ്പിച്ചതും. അപൂര്‍വ്വമായി ആ കല്ല് ക്രോക്കോവിലെ (പോളണ്ട്) ചരിത്ര മ്യൂസിയത്തിനു നല്കി.
വിലയേറിയ കല്ലുകളെക്കുറിച്ച് പ്രത്യേകം പഠനം നടത്തുന്നതില്‍ പ്രസിദ്ധിയുള്ളതിനാലാണ് അവിടെ സൂക്ഷിച്ചത്. ഏകദേശം 38.5 മുതല്‍ 70 ദശലക്ഷം വര്‍ഷം പഴക്കമുള്ളതാണെന്ന് പോളിഷ് മ്യൂസിയം അധികൃതര്‍ വിലയിരുത്തുകയുണ്ടായി.

