34 ലക്ഷം ഇന്ത്യാക്കാരും പാസ്വേര്‍ഡായി ഉപയോഗിക്കുന്നത് പാസ്വേര്ഡ്
ന്യൂഡെല്‍ഹി: 2022-ല്‍ 34 ലക്ഷം ഇന്ത്യാക്കാര്‍ പാസ്വേര്‍ഡായി ഉപയോഗിച്ച വാക്ക് ‘പാസ്വേര്ഡ്’ തന്നെ.
പാസ്വേര്ഡുകള് പതിവായി മറന്നു പോകുന്നതിനെ തുടര്‍ന്നാണ് പാസ്വേര്ഡില് തന്നെ ഇന്ത്യാക്കാര്‍ ആശ്രയം കണ്ടെത്തിയതെന്നാണ് കരുതപ്പെടുന്നത്.
വിവിധ ആപ്ളിക്കേഷനുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ എല്ലാ പാസ്വേര്ഡുകളും ഓര്‍ത്തിരിക്കാന്‍ കഴിയുന്നില്ലെന്ന് ഉപഭോക്താക്കള്‍ വ്യാകുലപ്പെടുന്നു.
പാസ്വേര്ഡുകള് ലളിതമായതോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിലര്‍ വ്യക്തിപരമായോ ജീവിതവുമായോ തൊഴില്‍ സംബന്ധമായോ ബന്ധപ്പെട്ട വാക്കുകളടക്കം പാസ്വേര്‍ഡുകളായി തിരഞ്ഞെടുക്കുന്നു.
നോര്‍ഡ് സെക്യൂരിറ്റിയുടെ പാസ്വേര്ഡ് മാനേജിംഗ് വിഭാഗമാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ആളുകള്‍ കൂടുതലായി പാസ്വേര്‍ഡായി ഉപയോഗിക്കുന്നതില്‍ മുന്നില്‍ പാസ്വേര്ഡ് തന്നെ. (34 ലക്ഷം പേര് ). രണ്ടാമതായി 123456 (2 ലക്ഷം പേര് ), മൂന്ന് 12345678 (2 ലക്ഷം പേര് ) എന്നിങ്ങനെയാണ് കണക്കുകള്‍ .
കൂടാതെ 123456789, പാസ് @ 123, എബിസിഡി1234, 1234567890 തുടങ്ങിയവയും ഉപയോഗത്തില്‍ മുമ്പന്തിയിലുണ്ട്.

