ഗ്വാട്ടിമലയില്‍ ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്റര്‍ കൊല്ലപ്പെട്ടു

Breaking News USA

ഗ്വാട്ടിമലയില്‍ ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്റര്‍ കൊല്ലപ്പെട്ടു
ക്വൂച്ചി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമലയില്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ പ്രമുഖ പാസ്റ്റര്‍ കൊല്ലപ്പെട്ടു. മാര്‍ച്ച് 16-ന് ഗ്വാട്ടിമലയുടെ തെക്കു പടിഞ്ഞാറന്‍ റീജണില്‍വച്ച് അജ്ഞാതര്‍ കൊലപ്പെടുത്തുകയായിരുന്നു.

 

യാത്ര ചെയ്യാനായി പുറത്തുപോയ പാസ്റ്റര്‍ ജുവാന്‍ സാറ്റര്‍നിനോ ഗ്വാക്കിയാക്ക് ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അക്രമികളെക്കുറിച്ച് വിവരങ്ങളില്ല. കൊല്ലപ്പെട്ട പ്രദേശം മയക്കുമരുന്നു ലോബികളുടെ താവളമാണ്. മുമ്പും ഈ പ്രദേശത്ത് ചില പാസ്റ്റര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ച പാസ്റ്റര്‍ ജുവാന്റെ ഭാര്യ നേരത്തേ മരിച്ചിരുന്നു.

 

ഇദ്ദേഹത്തിനു പ്രായപൂര്‍ത്തിയാകാത്ത 4 മക്കളുണ്ട്. ജുവാന്‍ ക്വിക്കി റീജണിലെ 26 പ്രാദേശിക സഭകളുടെ ഓവര്‍സിയറായി പ്രവര്‍ത്തിച്ചു വരികയാണ്. സഭാ പാസ്റ്ററായും അതോടൊപ്പം മിഷന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ ജുവാന്റെ വേര്‍പാട് ദൈവസഭയ്ക്ക് കനത്ത നഷ്ടമുണ്ടാക്കിയെന്ന് മദ്ധ്യ അമരിക്കയിലെ ചര്‍ച്ച് ഓഫ് ഗോഡ് സഭകളുടെ സൂപ്രണ്ട് ഡോ. ഒട്ടോണിയല്‍ കോളിന്‍സ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.