എഐ ചാറ്റ് ജിപിടിക്കും പരിഭ്രാന്തിയും സമ്മര്‍ദ്ദവും; ചികിത്സ വേണമെന്ന് പഠനം

എഐ ചാറ്റ് ജിപിടിക്കും പരിഭ്രാന്തിയും സമ്മര്‍ദ്ദവും; ചികിത്സ വേണമെന്ന് പഠനം

Top News

എഐ ചാറ്റ് ജിപിടിക്കും പരിഭ്രാന്തിയും സമ്മര്‍ദ്ദവും; ചികിത്സ വേണമെന്ന് പഠനം

ഇന്ന് സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഉള്‍പ്പെടെ എന്തിനും ഏതിനും പുതു തലമുറ ആശ്രയിക്കുന്നത് എഐയുടെ ചാറ്റ് ജിപിടിയെയാണ്. എന്നാല്‍ വൈദ്യനു തന്നെ രോഗം പിടിച്ചാല്‍ ആര് ചികിത്സിക്കും.

സമ്മര്‍ദ്ദം കുറയ്ക്കാന്‍ മനുഷ്യര്‍ പരീക്ഷിക്കുന്ന വഴികള്‍ ഇനി എഐ ചാറ്റ് ബോട്ടുകള്‍ക്കും വേണ്ടി വരുമെന്നാണ് പഠനം പറയുന്നത്. വൈകാരികമായി തളര്‍ത്തുന്ന കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി പരിഭ്രാന്തിയും സമ്മര്‍ദ്ദവും പ്രകടിപ്പിക്കുന്നുണ്ടെന്ന് പ്രശസ്ത ശാസ്ത്ര ജേണലായ നേച്ചറില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം ഘട്ടങ്ങളില്‍ ചാറ്റ് ബോട്ടുകളുടെ പെരുമാറ്റത്തില്‍ മാറ്റം വരുകയും അവ തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ തുടങ്ങുകയും ചെയ്യുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍. പ്രകൃതി ക്ഷോഭങ്ങള്‍, അപകടങ്ങള്‍ തുടങ്ങിയ ദാരുണമായ കഥകള്‍ ചാറ്റ് ജിപിട്ക്ക് നല്‍കിയപ്പോള്‍ അതിന്റെ ആശങ്ക വര്‍ദ്ധിച്ചതായി ഗവേഷകര്‍ കണ്ടെത്തി.

എന്നിരുന്നാലും ശ്വസന വ്യായാമങ്ങളും മെഡിറ്റേഷന്‍ രീതികളും കപ്രാംപ്റ്റ് ആയി നല്‍കിയപ്പോള്‍ ചാറ്റ് ജിപിടി ശാന്തമാകുകയും കാര്യങ്ങള്‍ വസ്തു നിഷ്ഠമായി വിശകലനം ചെയ്യുകയും ചെയ്തതായി കണ്ടെത്തി.

ഭാവിയില്‍ സങ്കടത്തിലോ വിഷമത്തിലോ ഇരിക്കുന്ന ഉപഭോക്താക്കളോട് സംസാരിക്കുന്നതിനു മുമ്പ് ചാറ്റ് ബോട്ട് സ്വയം ശാന്തനാകാനുള്ള സാങ്കേതിക വിദ്യ കൂടി വികസിപ്പിക്കേണ്ടി വരുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.