കോട്ടയം: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ റീജിയന്‍ ഓവര്‍സീയറായി റവ. കെ.സി. സണ്ണിക്കുട്ടി നിയമിതനായി.
തിരുവല്ലാ ശാരോന്‍ ഓഡിറ്റോറിയത്തില്‍ വച്ച് സ്ഥാനാരോഹണ ശുശ്രൂഷ നടന്നു.
ചങ്ങനാശ്ശേരി ചെമ്പും തുരുത്ത് കിഴക്കേപ്പറമ്പില്‍ അന്ത്രയോസ് ചാക്കോ-മറിയാമ്മ ദമ്പതികളുടെ മകനാണ്.
പോലീസില്‍ എ.എസ്.ഐ. പദവിയിലിരിക്കെ സ്വയം വിരമിച്ചാണ് സുവിശേഷ വേലയില്‍ സജീവമായത്.
വചന പഠനത്തില്‍ ഉന്നത ബിരുദവും ഫിലിപ്പീന്‍സില്‍നിന്നു മാസ്റ്റര്‍ ഓഫ് ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് ബിരുദവും നേടിയിട്ടുണ്ട്.
ചര്‍ച്ച് ഗ്രോത്ത് വിഷന്‍ ഡയറക്ടര്‍ , എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ എന്നീ നിലകളിലും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

