ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ എലികളില്‍ പരീക്ഷണം; 90 ശതമാനം വിജയമെന്ന് ഗവേഷകര്‍ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ എലികളില്‍ പരീക്ഷണം; 90 ശതമാനം വിജയമെന്ന് ഗവേഷകര്‍

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ എലികളില്‍ പരീക്ഷണം; 90 ശതമാനം വിജയമെന്ന് ഗവേഷകര്‍

Breaking News Health Middle East

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ എലികളില്‍ പരീക്ഷണം; 90 ശതമാനം വിജയമെന്ന് ഗവേഷകര്‍

യെരുശലേം: ക്യാന്‍സര്‍ രോഗ പ്രതിരോധത്തിന് വന്‍ കുതിപ്പേകിയ യിസ്രായേല്‍ ഗവേഷകരുടെ പരീക്ഷണം വിജയത്തിലേക്ക്.

ദ്വിതീയ ക്യാന്‍സറിന് കാരണമാകുന്ന മുഴകള്‍ തടയാന്‍ രൂപകല്‍പ്പന ചെയ്ത ലോകത്തിലെ ആദ്യത്തെ പ്രതിരോധ മരുന്ന് നിര്‍മ്മിക്കാന്‍ യിസ്രായേല്‍ ശാസ്ത്രജ്ഞന്മാര്‍ മുന്നോട്ടു വന്നു.

ഇതു സംബന്ധിച്ച് എലികളില്‍ നടത്തിയ പരീക്ഷണം 90 ശതമാനം വിജയം കണ്ടതായി ഗവേഷകര്‍ പറയുന്നു. ക്യാന്‍സര്‍ കോശങ്ങള്‍ രക്തത്തില്‍ പ്രവേശിക്കുന്നത് തടയാനും ശരീരത്തിനു ചുറ്റും സഞ്ചരിക്കുന്നത് തടയാനും ബാര്‍ ഇലാന്‍ യൂണിവേഴ്സിറ്റി ഗവേഷക സംഘം നടത്തിയ പരീക്ഷണത്തിലാണ് പ്രതീക്ഷ നല്‍കുന്നത്.

എലികളിലെ മെറ്റാസ്റ്റാസസ് വിജയകരമായി തടയുന്നുവെന്ന് കാണിക്കുന്ന പിയര്‍ റിവ്യൂഡ് ഗവേഷണം പ്രസിദ്ധീകരിച്ചു. ദ്വിതീയ ക്യാന്‍സറിന് കാരണമാകുന്ന രോഗബാധിതമായ കോശങ്ങളുടെ വ്യാപനത്തെ ഇത് തടഞ്ഞു.

പരീക്ഷണത്തില്‍ കണ്ടെത്തിയ പ്രകാരം പെപ്റ്റൈഡ് സ്വീകരിച്ച സ്തനാര്‍ബുദമുള്ള എലികള്‍ക്ക് കണ്‍ട്രോള്‍ ഗ്രൂപ്പിനേക്കാള്‍ ദ്വീതീയ മുഴകള്‍ ഉണ്ടാകാനുള്ള സാദ്ധ്യത 40 ശതമാനം കുറവാണെന്ന് കണ്ടെത്തി.

പഠനം സ്തനാര്‍ബുദത്തെ കേന്ദ്രീകരിച്ചാണെങ്കിലും എല്ലാ മുഴകളിലും പെപ്റ്റൈഡ് ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവേഷക സംഘാംഗം ഡോ. ഹവാഗില്‍ എഹന്‍ പറഞ്ഞു.

പുതിയ കണ്ടുപിടുത്തം മനുഷ്യര്‍ക്ക് വളരെ പ്രയോജനപ്രദമാകുമെന്നു വിശ്വസിക്കുന്നതായും ഗവേഷകര്‍ പറയുന്നു.