ജര്‍മ്മനിയിലെ ക്രൈസ്തവരുടെ ഇടയില്‍ ബൈബിള്‍ വായന കുറഞ്ഞു വരുന്നു

ജര്‍മ്മനിയിലെ ക്രൈസ്തവരുടെ ഇടയില്‍ ബൈബിള്‍ വായന കുറഞ്ഞു വരുന്നു

Breaking News Europe Others

ജര്‍മ്മനിയിലെ ക്രൈസ്തവരുടെ ഇടയില്‍ ബൈബിള്‍ വായന കുറഞ്ഞു വരുന്നു

ബര്‍ലിന്‍ ‍: ലീപ് സിഗ് സര്‍വ്വകലാശാലയിലെ ദൈവശാസ്ത്രജ്ഞര്‍ നടത്തിയ ഒരു പഠനത്തില്‍ ജര്‍മ്മന്‍ ജനസംഖ്യയുടെ 1.6 ശതമാനം മാത്രമേ ദിവസത്തില്‍ ഒരിക്കലെങ്കിലും ബൈബിള്‍ വായിക്കാറുള്ളുവെന്ന് റിപ്പോര്‍ട്ട്. കൂടാതെ 3.2 ശതമാനം പേര്‍ മാത്രമേ എല്ലാ ആഴ്ചയിലും അത് വായിക്കുന്നുള്ളു.

രാജ്യത്തെ ജനസംഖ്യയില്‍ പകുതിയും പ്രൊട്ടസ്റ്റന്റുകളോ കത്തോലിക്കരോ ആണെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തിന്റെ മതപരമായ ജനസംഖ്യാ ശാസ്ത്രവും മാര്‍ട്ടിന്‍ ലൂഥറിന്റെയും പ്രൊട്ടസ്റ്റന്റിനിസത്തിന്റെയും ആവാസ കേന്ദ്രമാണ് എന്ന വസ്തുതയും കണക്കിലെടുക്കുമ്പോള്‍ പ്രൊട്ടസ്റ്റന്റ്കാരുടെയും കത്തോലിക്കരുടെയും ഇടയില്‍ ബൈബിളിന്റെ കുറഞ്ഞ ഉപയോഗം ആശ്ചര്യപ്പെടുത്തുന്നതായി പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു.

ലീപ് സിഗ് യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്രാക്ടിക്കല്‍ തിയോളജിയിലെ മത സാമൂഹിക ശാസ്ത്രജ്ഞനായ പ്രൊഫ. ഗെര്‍ട്ട് പിക്കലിന്റെയും പ്രൊഫ. അലക്സാണ്ടര്‍ ഡീഗിന്റെയും നേതൃത്വത്തില്‍ 2022-ല്‍ 1209 ചര്‍ച്ചുകളിലും അല്ലാതെയും നടത്തിയ സര്‍വ്വേയുടെ ഫലമാണ് ഈ പഠനം. 18 വയസിലും അതിനു മുകളിലും പ്രായമുള്ളവരെയാണ് സമീപിച്ചത്.

പ്രതികരിച്ചവരില്‍ മൂന്നില്‍ ഒന്ന് ക്രിസ്ത്യന്‍ സംഘടനകളുമായി ബന്ധമില്ലാത്തവര്‍ , മറ്റൊരു മൂന്നില്‍ ഒന്ന് പ്രൊട്ടസ്റ്റന്റ്കാര്‍ ‍, അവസാനത്തെ മൂന്നില്‍ ഒന്ന് കത്തോലിക്കര്‍ ‍.

മൂന്നിലൊന്നില്‍ താഴെ 63 ശതമാനം പേര്‍ പറയുന്നത് അവര്‍ ഏകദേശം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ബൈബിള്‍ വായിക്കുന്നു എന്നാണ്. വായനക്കാരല്ലാത്തവരുടെ എണ്ണമാണ് കൂടുതലായി ഉള്ളത്.

തങ്ങള്‍ ബൈബിള്‍ വായിച്ചിട്ടില്ലെന്ന് സര്‍വ്വേയില്‍ പറഞ്ഞ ഭൂരിപക്ഷം (80) ശതമാനം ബൈബിളിന്റെ ആശയങ്ങള്‍ തങ്ങളുടെ വ്യക്തി ജീവിതത്തിനു പ്രസക്തമായി കാണുന്നില്ലെന്നാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.