ലോകത്ത് പീഢിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ 360 ദശലക്ഷം
ബുഡാപെസ്റ്റ്: ലോകത്ത് ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ പീഢനം ഏല്‍ക്കുന്നവര്‍ 360 ദശലക്ഷമെന്ന് റിപ്പോര്‍ട്ട്.
ലോകത്തിലെ 7 ക്രിസ്ത്യാനികളില്‍ ഒരാള്‍ തന്റെ വിശ്വാസത്തിന്റെ പേരില്‍ കടുത്ത പീഢനവും വിവേചനവും അനുഭവിക്കുന്നു.
ആഗോള സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ 2023-ലെ വേള്‍ഡ് വാച്ച് ലിസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം.
ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് ഉത്തര കൊറിയ മടങ്ങിയെത്തിയെന്നും ബുധനാഴ്ച പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രൈസ്തവ പീഢനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആദ്യത്തെ 50 രാജ്യങ്ങളുടെ ലിസ്റ്റിലാണ് ഈ വിവരം. ഉത്തര കൊറിയയില്‍ ക്രൈസ്തവര്‍ക്ക് സ്വാതന്ത്ര്യം ഇല്ല.
അവരുടെ വിശ്വാസം ആചരിക്കപ്പെട്ടതായി കണ്ടെത്തിയാല്‍ ലേബര്‍ ക്യാമ്പുകളില്‍ എത്തിച്ച് കടുത്ത പീഢനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്ത് അഫ്ഗാനിസ്ഥാനായിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി ഉത്തര കൊറിയയായിരുന്നു ഒന്നാം സ്ഥാനത്ത്.
പുതിയ റിപ്പോര്‍ട്ട് പ്രകാരം 2022-ല്‍ ലോകത്ത് കൊല്ലപ്പെട്ട ക്രൈസ്തവര്‍ 5,621 ആണ്. ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിനു ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും 2100 ചര്‍ച്ചുകള്‍ ആക്രമിക്കപ്പെട്ടതായും, ഏകദേശം 30,000 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിശ്വാസത്തിന്റെ പേരില്‍ ഏകദേശം 1,24,000 പേര്‍ പാലായനം ചെയ്തു.
ക്രൈസ്തവ പീഢനങ്ങളില്‍ ആദ്യത്തെ പത്തു രാജ്യങ്ങളില്‍ ഉത്തര കൊറിയ. സൊമാലിയ, യെമന്‍ , എറിത്രിയ, ലിബിയ, നൈജീരിയ, പാക്കിസ്ഥാന്‍ , ഇറാന്‍ , അഫ്ഗാനിസ്ഥാന്‍ , സുഡാന്‍ എന്നിങ്ങനെയാണ് ക്രമത്തില്‍ . ഇന്ത്യ 11-ാം സ്ഥാനത്താണ്.