ഇടതുവശം ചേര്‍ന്ന് ഉറങ്ങുന്നത് നല്ലത്
ശാന്തമായി ഉറങ്ങുക എന്നത് ഏവരും ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്. എങ്ങനെ കിടന്നാലും വേണ്ടില്ല നന്നായി ഉറങ്ങണം എന്നു മാത്രം ആഗ്രഹിക്കുന്നവരാണ് നമ്മള്‍ . എന്നാല്‍ ഇനി മുതല്‍ ഉറക്കത്തിനും ഒരു ചിട്ടയുണ്ടായിരിക്കണം. അതു പാലിക്കുന്നുവെങ്കില്‍ ആരോഗ്യത്തിനും നല്ലതാണ്.
ചിലര്‍ നിവര്‍ന്നു കിടന്നുറങ്ങുന്നു. മറ്റു ചിലര്‍ കമിഴ്ന്നുകിടന്നുറങ്ങുന്നു. വേറെ ചിലരോ വലതുവശം ചേര്‍ന്നുറങ്ങുന്നു. എന്നാല്‍ ഇടതുവശം ചേര്‍ന്നുറങ്ങുന്നതാണ് ഉത്തമമെന്ന് ആയുര്‍വേദം പറയുന്നു. ദഹനപ്രക്രീയ സുഗമമാക്കാന്‍ ഇടതുവശം ചേര്‍ന്നുറങ്ങുന്നതാണ് ഏറ്റവും നന്ന്.
ഗര്‍ഭിണികള്‍ ഇടതുവശം ചേര്‍ന്നുറങ്ങുന്നതാണ് നല്ലത്. ഗര്‍ഭപാത്രത്തിലേക്കും, വൃക്കയിലേക്കും, ഗര്‍ഭസ്ഥ ശിശുവിലേക്കുമുള്ള രക്ത ഓട്ടം സുഗമമാക്കുവാന്‍ ഇത് ഉപകരിക്കും. ഗര്‍ഭിണികളിലെ നടുവേദന അകറ്റുവാനും ഈ കിടപ്പ് സഹായകരമാകും. അതുപോലസെ ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലിക്കുന്നവര്‍ക്കും ഇടതുവശം ചേര്‍ന്നു കിടന്നാല്‍ കൂര്‍ക്കം വലിക്കുള്ള സാദ്ധ്യത ഇല്ലാതാകുന്നു.
സ്ഥിരമായി കഴുത്തുവേദനയും നടുവേദനയും അലട്ടുന്നവര്‍ ഇടതുവശം ചേര്‍ന്നു കിടന്നാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധിവരെ പരിഹാരം ഉണ്ടാകും. കൂടാതെ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും, നെഞ്ചെരിച്ചില്‍ അസിഡിറ്റി എന്നിവ ഒഴിവാക്കുവാനും ഇടതുവശം ചേര്‍ന്നുള്ള കിടപ്പ് സഹായകരമാകും.

