ആഗോള താപനം യൂറോപ്പില്‍ മരുഭൂമികള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്
മാഡ്രിഡ്: ആഗോളതാപനം നിയന്ത്രണ വിധേയമാക്കാത്തപക്ഷം യൂറോപ്പിന്‍റെ പല ഭാഗങ്ങളും മരുഭൂമികളായി പരിഗണിക്കുമെന്ന് മുന്നറിയിപ്പ്.
ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ സ്പെയ്ന്‍ , പോര്‍ച്ചുഗല്‍ , തുര്‍ക്കി എന്നീ യൂറോപ്യന്‍ രാഷ്ട്രങ്ങളിലാണ് കനത്ത് പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് വഴിയൊരുക്കുക.
കൂടാതെ ടുണീഷ്യ, അല്‍ജീറിയ തുടങ്ങിയ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും ഇത്തരം മരുഭൂമികള്‍ ഉണ്ടായേക്കാം.
മേഖലയിലെ ആഗോള താപന നിരക്ക് ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലേതിനേക്കാള്‍ കൂടിയ അളവിലാണ് എന്നതാണ് ഈ പ്രശ്നത്തിന്‍റെ കാരണമെന്ന് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടു ഗവേഷണം നടത്തിയ ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
ആഗോളതാപന വര്‍ദ്ധന നിരക്കിന്‍റെ ലോക ശരാശരി 0.85 സെന്‍റിഗ്രേഡ് ആണെങ്കിലും മധ്യധരണ്യാഴി മേഖലയില്‍ നിരക്ക് 1.3 ഡിഗ്രി വരുമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.
മേഖലയിലെ ഹരിത സസ്യങ്ങള്‍ പൂര്‍ണമായി ഇല്ലാതാകുവാന്‍ വരെ പുതിയ പ്രവണത കാരണമായേക്കാമെന്ന ആശങ്കയും ശാസ്ത്രജ്ഞര്‍ പങ്കുവെയ്ക്കുന്നു.

