ശ്വാസകോശത്തില്‍ കോവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി; രണ്ടു വര്‍ഷം വരെ അതിജീവിക്കും

ശ്വാസകോശത്തില്‍ കോവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി; രണ്ടു വര്‍ഷം വരെ അതിജീവിക്കും

Breaking News Health

ശ്വാസകോശത്തില്‍ കോവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി; രണ്ടു വര്‍ഷം വരെ അതിജീവിക്കും
കോവിഡ് ഭേദമായി 18 മാസം വരെ ചിലരുടെ ശ്വാസ കോശത്തില്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായി പഠനം.

സാധാരണയായി കോവിഡ് ബാധിച്ച് ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാല്‍ ശ്വാസ നാളത്തില്‍ വൈറസ് സാന്നിദ്ധ്യം കാണാറില്ല. ഫ്രഞ്ച് ഗവേഷണ സ്ഥാപനമായ ആള്‍ട്ടര്‍നേറ്റീവ് എന്‍ജീസും ആറ്റോമിക് എനര്‍ജി കമ്മീഷനുമായി (സിഇഎ) സഹകരിച്ച് ശ്വാസകോശ കോശങ്ങളെക്കുറിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നേച്ചര്‍ ഇമ്മ്യുണോളജി ജേണലിലാണ് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രോഗ പ്രതിരോധ ശേഷി കുറഞ്ഞവരുടെ ശ്വാസകോശത്തിലാണ് ഇത്തരത്തില്‍ കോവിഡ് വൈറസുകള്‍ ദീര്‍ഘകാലം അതിജീവിക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അണുബാധയ്ക്കുശേഷം കുറച്ചു വൈറസുകള്‍ കണ്ടെത്താനാകാത്ത വിധത്തില്‍ ഒളിച്ചിരുന്ന് കോവിഡ് രോഗബാധയ്ക്കു കാരണമാകുന്നതായും പഠനത്തില്‍ പറയുന്നു.

ചില രോഗപ്രതിരോധ കോശങ്ങളില്‍ ഒളിഞ്ഞിരിക്കുന്നതും എപ്പോള്‍ വേണമെങ്കിലും വീണ്ടും സജീവലമാകുന്നതുമായ എച്ച്ഐവി അവസ്ഥയും ഇതിനു സമാനമാണ്.

കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ്2 വൈറസിന്റെ കാര്യത്തിലും ഇങ്ങനെ സംഭവിക്കാമെന്ന് ഗവേഷകര്‍ പറയുന്നു.

രോഗം ബാധിച്ച് 8 മുതല്‍ 18 മാസങ്ങള്‍ കഴിയുമ്പോള്‍ പിസിആര്‍ പരിശോധനകളില്‍പോലും കണ്ടെത്താന്‍ കഴിയാത്ത തരത്തില്‍ വൈറസുകള്‍ ശ്വസകോശത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയ നിക്കോളാസ് ഹൌട്ട് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.