അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്കു വരുന്നു

അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്കു വരുന്നു

Africa Breaking News

സുഡാനിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്കു വരുന്നു

ഖാര്‍ത്തൂം: ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാനില്‍ വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന മുസ്ളീങ്ങള്‍ കൂട്ടത്തോടെ രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിങ്കലേക്ക് കടന്നു വരുന്നതായി റിപ്പോര്‍ട്ടുകള്‍.

ഇസ്ളാമിക മതമൌലികവാദികളുടെ ആക്രമണങ്ങളും കൂട്ടക്കൊലകളുമൊക്കെ നടക്കുന്ന രാജ്യത്താണ് ഇപ്പോള്‍ ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തികള്‍ നടക്കുന്നത് എന്നാണ് ശ്രദ്ധേയം.

ഇവിടത്തെ ജോണ്‍ (സുരക്ഷാ കാരണത്താല്‍ ഈ പേര് യഥാര്‍ത്ഥമല്ല) എന്ന സുവിശേഷ പ്രവര്‍ത്തകന്‍ ഒരു ക്രിസ്ത്യന്‍ മാദ്ധ്യമത്തിനു അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിത്.

10 ദിവസങ്ങള്‍ക്കു മുമ്പ് ഇസ്ളാമിക തീവ്രവാദികള്‍ 800 ഓളം പേരെ കൊലപ്പെടുത്തി. അവര്‍ സ്ത്രീകളെ കാണുമ്പോള്‍ നിങ്ങളാണ് എന്റെ അടുത്ത ഭാര്യ എന്നു പറയുന്നു.

സ്ത്രീകള്‍ എതിര്‍ക്കുമ്പോള്‍ അവരെ അവര്‍ കൊല്ലുന്നു. അദ്ദേഹം പറയുന്നു. 6 സ്ഥലങ്ങളിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ യേശുക്രിസ്തുവിന്റെ സുവിശേഷം ടീം അംഗങ്ങളുമായി ചേര്‍ന്ന് പങ്കു വെയ്ക്കുന്നു.

പലര്‍ക്കും രോഗ സൌഖ്യം ലഭിക്കുന്നു. പ്രശ്നങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നു. ദൈവവചനം അവര്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നു.

പ്രധാനമായും മസാലിറ്റ് ഗോത്ര വിഭാഗത്തില്‍നിന്നുള്ളവരുടെ ഇടയിലാണ് പ്രവര്‍ത്തിക്കുന്നത്. ക്രിസ്തുവിനെ സ്വീകരിച്ചവരില്‍ 10 പേരെ സുവിശേഷകരായി പരിശീലിപ്പിച്ചു. അവര്‍ ക്രിസ്തുവിങ്കലേക്കു കടന്നു വന്നവരെ സ്നാനപ്പെടുത്തുന്നു.

ജോണ്‍ സാക്ഷീകരിക്കുന്നു. ഒറ്റ ആഴ്ചയില്‍ 40 പേരാണ് രക്ഷിക്കപ്പെട്ട് ക്രിസ്തുവിനോട് ചേര്‍ന്നത്. അതും ഒറ്റ ക്യാമ്പില്‍ത്തന്നെ നടന്ന ദൈവപ്രവര്‍ത്തി.

സുഡാനി മുസ്ളീങ്ങളുടെ ഇടയില്‍ സുവിശേഷീകരണം ശക്തമായ ചലനം സൃഷ്ടിക്കുന്നു. അദ്ദേഹം പറഞ്ഞു. സുഡാനില്‍ 97 ശതമാനം പേരും സുന്നി മുസ്ളീങ്ങളാണ്. 1.5 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.