ചൈനയില്‍ കര്‍ത്താവിനെ ആരാധിക്കണമെങ്കില്‍ സര്‍ക്കാര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം

ചൈനയില്‍ കര്‍ത്താവിനെ ആരാധിക്കണമെങ്കില്‍ സര്‍ക്കാര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണംചൈനയില്‍ കര്‍ത്താവിനെ ആരാധിക്കണമെങ്കില്‍ സര്‍ക്കാര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം

Asia Breaking News

ചൈനയില്‍ കര്‍ത്താവിനെ ആരാധിക്കണമെങ്കില്‍ സര്‍ക്കാര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം
ഹെനാന്‍ ‍: ചൈനയിലെ ജനസാന്ദ്രതയുള്ള ഹെനാന്‍ പ്രവിശ്യയിലെ ക്രിസ്ത്യാനികള്‍ ആരാധനാ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആരാധനയില്‍ പങ്കെടുക്കുന്നതിനു മുമ്പ് ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ നടത്തണമെന്നും യു.എസ്. ആസ്ഥാനമായുള്ള ഒരു മനുഷ്യാവകാശ ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹെനാന്‍ പ്രവിശ്യയിലെ എത്നിക് ആന്‍ഡ് റിലിജിയസ് അഫയേഴ്സ് കമ്മീഷന്‍ വികസിപ്പിച്ചെടുത്ത സ്മാര്‍ട്ട് റിലിജിയന്‍ എന്ന് പേരിട്ടിരിക്കുന്ന ആപ്പില്‍ വിശ്വാസികള്‍ അവരുടെ പേര്, ഫോണ്‍ നമ്പര്‍ ‍, സര്‍ക്കാര്‍ ഐഡി നമ്പര്‍ ‍, സ്ഥിര താമസം, തൊഴില്‍ ‍, ജനനത്തീയതി എന്നിവ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുന്നു.

ചൈനയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ് ഹെനാന്‍ ‍. ബുദ്ധിമുട്ടുള്ള അപേക്ഷാ നടപടി ക്രമങ്ങള്‍ ആരാധനാലയങ്ങളില്‍ പോകുന്ന വിശ്വാസികളുടെ എണ്ണം കുറച്ചതായി പ്രാദേശിക ക്രൈസ്തവ സമൂഹം വെളിപ്പെടുത്തുന്നു.

പ്രായമായവരിലും സാങ്കേതിക ജ്ഞാനം കുറഞ്ഞവരിലും ആപ്പ് അക്സസ് ചെയ്യുന്നത് ഒരു ബുദ്ധിമുട്ടാകുന്നു.

അതുകൊണ്ട് നല്ലൊരു ശതമാനം പേരും ആരാധനയ്ക്കും മറ്റും ചര്‍ച്ചുകളില്‍ പോകാന്‍ മടികാട്ടുന്നു. ആരാധനാലയങ്ങളിലേക്കു പോകാന്‍ അനുവാദം ലഭിച്ചാല്‍ വിശ്വാസികളുടെ താപനിലയും എടുത്തിരിക്കണം.

ആപ്പ് കോവിഡ് 19 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നും നിഗമനമുണ്ട്. ആരാധനാ നിയന്ത്രണങ്ങള്‍ ക്രൈസ്തവര്‍ക്ക് മാത്രമല്ലെന്നും മോസ്ക്കുകള്‍ ‍, ബുദ്ധ ക്ഷേത്രങ്ങള്‍ ഇവയ്ക്കും ബാധകമാണെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.

എന്നാല്‍ ക്രൈസ്തവര്‍ ഈ വാദഗതിയെ മുഖവിലയ്ക്കെടുക്കുന്നില്ല. ക്രൈസ്തവരുടെ വളര്‍ച്ചയെ ഭയപ്പെടുന്നവര്‍ ക്രൈസ്തവരെ നിയന്ത്രിക്കുവാനുള്ള കുതന്ത്രമായിട്ടിതിനെ കരുതുന്നു എന്ന് വിശ്വാസികള്‍ ആരോപിക്കുന്നു.