ഇനി ബാക്ടീരിയ ഉണ്ടാക്കും വൈദ്യുതി, കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

പ്രാര്‍ത്ഥന സ്ത്രീയെ മരണത്തില്‍നിന്നും കൊണ്ടുവന്നു; ഒരു ഡോക്ടറുടെ സാക്ഷ്യംപ്രാര്‍ത്ഥന സ്ത്രീയെ മരണത്തില്‍നിന്നും കൊണ്ടുവന്നു; ഒരു ഡോക്ടറുടെ സാക്ഷ്യം

Breaking News Europe USA

പ്രാര്‍ത്ഥന സ്ത്രീയെ മരണത്തില്‍നിന്നും കൊണ്ടുവന്നു; ഒരു ഡോക്ടറുടെ സാക്ഷ്യം
കാന്‍സാസ്: മരിച്ചവരെ കര്‍ത്താവ് ഉയിര്‍പ്പിച്ച നിരവധി സംഭവങ്ങള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഒരു പാസ്റ്ററുടെ പ്രാര്‍ത്ഥനയ്ക്ക് മറുപടിയായി മരിച്ച വ്യക്തിയെ കര്‍ത്താവ് ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്ന സംഭവത്തിന്റെ വാര്‍ത്തയാണ് യു.എസില്‍നിന്നും പുറത്തു വന്നിരിക്കുന്നത്.

മിഷൌറിയിലെ കാന്‍സാസിലെ കോഫിവില്ലെ റീജണല്‍ മെഡിക്കല്‍ സെന്ററിലെ (സിആര്‍എംസി) എമര്‍ജെന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന ലാന്‍ഡന്‍ ഡി. വിന്‍സണ്‍ എന്ന ഡോക്ടറാണ് ഈ സംഭവത്തിന്റെ സാക്ഷ്യം പങ്കുവെച്ചത്.

കോവിഡ് മഹാമാരിയുടെ മൂര്‍ദ്ധന്യ കാലത്ത് ഒരു സ്ത്രീ പെട്ടന്ന് ഡൌണായി. ഉടന്‍തന്നെ കോഫിവില്ലയിലെ എമര്‍ജന്‍സി റൂമിലേക്ക് കൊണ്ടുവന്നു. അപ്പോള്‍ അവര്‍ സിപിആര്‍ സ്വീകരിക്കുകയായിരുന്നു.

ഒരു മണിക്കൂര്‍ മുഴുവന്‍ സിപിആര്‍ നല്‍കി. അവരുടെ ഹൃദയ മിടിപ്പ് നിലച്ചു. അവളുടെ ഹൃദയം വീണ്ടും സ്പന്ദിക്കുന്നതായി കണ്ടു. പക്ഷെ അവളുടെ ഹദയത്തെ നിലനിലര്‍ത്തുന്നത് അവളുടെ രക്തപ്രവാഹത്തില്‍ അഡ്രിനാലിന്‍ ഷോട്ടുകള്‍ എടുത്ത് വെന്റിലേറ്ററില്‍ കിടത്തുക മാത്രമാണ് ചെയ്തത്.

ഡോ. വിന്‍സണ്‍ ഒരു ചര്‍ച്ചില്‍ നടത്തിയ സാക്ഷ്യത്തില്‍ പറഞ്ഞു.

മെഡിക്കല്‍ ഭാഷയില്‍ അവള്‍ ജീവിച്ചിരിപ്പില്ല. ഈ അവസ്ഥയെയാണ് മസ്തിഷ്ക്ക മരണം എന്നു വിളിക്കുന്നത്. ഒരു വ്യക്തി മരിച്ചുവെന്നു മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ നിര്‍ണ്ണയിക്കുന്ന നിരവധി മാര്‍ഗ്ഗങ്ങള്‍ അദ്ദേഹം സഭയോട് വിവരിച്ചു.

ഈ സാഹചര്യത്തില്‍ അവള്‍ക്ക് ജീവന്റെ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. സ്ത്രീയുടെ കണ്ണുകള്‍ ഉറച്ചു വിടര്‍ന്നു അവളുടെ കൈകാലുകള്‍ മങ്ങിയതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. ഇതെല്ലാം കഠിനമായ കോര്‍ട്ടിസന്റെ തുടക്കത്തിന് മുമ്പാണ്. ഡോ. വിന്‍സണും അദ്ദേഹത്തിന്റെ സഹായികളും സ്ത്രീയുടെ ഭര്‍ത്താവും ചേര്‍ന്ന് അവളെ ലൈഫ് സപ്പോര്‍ട്ടില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചു.

എല്ലാവര്‍ക്കും നിരാശ തോന്നി. എന്നാല്‍ ഭര്‍ത്താവിന്റെ അവസാനത്തെ ആശ്രയമെന്ന നിലയില്‍ അദ്ദേഹത്തിന്റെ സഭയായ കോഫീ വില്ലയിലെ ഫസ്റ്റ് അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ പാസ്റ്ററായ റാന്‍ഡി ഡിപ്രെസ്റ്റിനെ വിളിച്ചു പ്രാര്‍ത്ഥിക്കണണെന്ന് ആവശ്യപ്പെട്ടു.

ഭര്‍ത്താവിന്റെ ആഗ്രഹത്തോട് ബഹുമാനം തോന്നിയ ഡോക്ടര്‍ പാസ്റ്ററുടെ വരവിനായി കാത്തിരുന്നു. പാസ്റ്റര്‍ ഡിപ്രിസ്റ്റന്‍ എത്തി ഉടന്‍തന്നെ അദ്ദേഹം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഞങ്ങളും തലകുനിച്ചു പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഒരു യന്ത്രം അലാറം മുഴക്കാന്‍ തുടങ്ങി.

ഞാന്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ സ്വതസിദ്ധമായ ശ്വാസം തിരികെ വരാന്‍ തുടങ്ങി. ഈ സ്ത്രീയുടെ മേല്‍ ഒരു കൈ നീങ്ങുന്നത് ഞാന്‍ കണ്ടു. പാസ്റ്റര്‍ ഡിപ്രെസ്റ്റന്‍ പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. അവള്‍ പ്രതികരിച്ചു, തലയാട്ടി മറുപടി പറയാന്‍ തുടങ്ങി. പക്ഷെ എനിക്ക് ഇത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

എന്തെന്നാല്‍ അവള്‍ക്ക് ജീവന്റെ ഒരു അടയാളവുമില്ലായിരുന്നു. ഇപ്പോള്‍ അവളുടെ രക്ത സമ്മര്‍ദ്ദം ശക്തിയായിരിക്കുന്നു, അത് മുകളിലേക്ക് പോകുന്നു. അവള്‍ കണ്ണു ചിമ്മുന്നു. ഞാന്‍ കണ്ട ആദ്യത്തെ യഥാര്‍ത്ഥ അത്ഭുതമായിരുന്നു അത്. അത് എന്റെ കുട്ടിയാണ്, അത് ജീവിക്കണണെന്ന് ഞാനാണ് തീരുമാനിക്കുന്നത് എന്ന് ദൈവം പറയുന്നത് ഞാന്‍ കേട്ടുകൊണ്ടിരുന്നു. ഡോ. വിന്‍സണ്‍ സാക്ഷീകരിക്കുന്നു.

അവള്‍ പൂര്‍ണ്ണമായി ജീവിതത്തിലേക്ക് മടങ്ങി വന്നു. ഏതാനും മണിക്കൂറുകള്‍ കൂടി അവളെ ഡോക്ടര്‍മാരും നേഴ്സുമാരും പരിപാലിച്ചു. പാസ്റ്റര്‍ ഡിപ്രെസ്റ്റന്‍ അവളോട് യേശുക്രിസ്തുവിനെ നിനക്കറിയാമോ? എന്നു ചോദിച്ചു. അറിയാം എന്നു അവള്‍ മറുപടി പറഞ്ഞു. യേശുവാണ് ജീവന്‍ തിരികെ തന്നത്.

വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗികളെ സൌഖ്യമാക്കും എന്നു കൂടി ആശുപത്രിയില്‍ വച്ച് പാസ്റ്റര്‍ പറഞ്ഞു. വൈദ്യശാസ്ത്രം പരാജയപ്പെട്ട സ്ഥാനത്ത് ദൈവം ജീവിതം തിരികെ നല്‍കി. ഈ സാക്ഷ്യം ഡോ. വിന്‍സണ്‍ ഫസ്റ്റ് അസ്സംബ്ളീസ് ഓഫ് ഗോഡ് സഭയിലാണ് ആദ്യം പറഞ്ഞത്. പിന്നീട് മറ്റിടങ്ങളിലും പങ്കുവെച്ചു.