സൈക്ളിംങ് മികച്ച ഒരു വ്യായാമം

സൈക്ളിംങ് മികച്ച ഒരു വ്യായാമം

Breaking News Health

സൈക്ളിംങ് മികച്ച ഒരു വ്യായാമം
കഠിന ജോലികളൊന്നും ചെയ്യാത്തവര്‍ ഇന്നു പല തരത്തിലുള്ള വ്യായാമ മുറകളാണ് സ്വീകരിച്ചു വരുന്നത്. 50 വയസ്സിനു മുകളിലുള്ളവര്‍ക്ക് ചെയ്യാന്‍ പറ്റിയ ഏറ്റവും മികച്ച വ്യായാമമാണ് സൈക്ളിംഗ്.

സൈക്കിള്‍ ചവിട്ടുന്ന 55-79 വയസ്സുകാരിലെ രോഗപ്രതിരോധശേഷി 20 വയസ്സുകാരുടേതിനു തുല്യമാണെന്നാണ് ഏജിംങ് സെല്‍ എന്ന ജേണലിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തിനു മുഴുവനും ഒരുപോലെ പ്രയോജനം ചെയ്യുന്ന സൈക്കിളിംഗ് അമിത വണ്ണമുള്ളവര്‍ക്കു അതു കുറയ്ക്കുവാനും, ഹൃദയം, കാലിന്റെ മസിലുകള്‍ ‍, വയര്‍ ‍, അരക്കെട്ട് എന്നിവയുടെ ആരോഗ്യം ഉറപ്പിക്കുകയും ചെയ്യുന്നു.

60 കിലോ ഭാരമുള്ള ഒരാള്‍ ഒരു മണിക്കൂര്‍ നടന്നാല്‍ ഏകദേശം 200 കാലറിയേ കുറയുന്നുള്ളു. എന്നാല്‍ വേഗതയും ചിവിട്ടുന്ന ആളുകളുടെ ഭാരവും അനുസരിച്ച് ഒരു മണിക്കൂറില്‍ ഏകദേശം 400 മുതല്‍ 1000 കാലറി വരെ ഏരിച്ചു കളയാന്‍ സാധിക്കുന്നു.

സൈക്ളിംഗ് മൂലം ഹാപ്പി ഹോര്‍മോണ്‍ ഉദ്പ്പാദിപ്പിക്കപ്പെടുന്നതുമൂലം വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങള്‍ ഒഴിവാക്കപ്പെടുന്നു. കാലുകളിലെ കൊഴുപ്പ് കുറയുകയും ആകാര ഭംഗി ഉണ്ടാക്കുകയും ചെയ്യും. വിയര്‍ക്കുന്നതു ചെറിയ ഫേഷ്യലിന്റെ ഗുണം ചെയ്യും.

കൂടാതെ രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ കൂടുതല്‍ പോഷകങ്ങള്‍ ചര്‍മ്മോപരിതലത്തില്‍ എത്തും. കോശങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാകും. ഇതുമൂലം ചര്‍മ്മത്തിനു തിളക്കവും യുവത്വവും നിലനിര്‍ത്തും.

അതിപ്രധാനമായ ഒരു കാര്യം സൈക്കിളിംഗ് ശ്വാസോച്ഛാസം കൂട്ടുകയും കൂടുതല്‍ ഓക്സിജന്‍ ശരീരത്തിലെത്തുകയും ഹൃദയത്തിലുള്ള രക്തപ്രവാഹം വര്‍ദ്ധിക്കുകയും ചെയ്യും. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. കൂടുതല്‍ ഓക്സിജന്‍ ലഭിക്കുന്നതുമൂലം ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നു.