ഗൂഗിള്‍ മാപ്സില്‍ ഇനി ഫ്ളൈ ഓവറുകള്‍, ഇവിചാര്‍ജ്ജിംഗ് സ്റ്റേഷനുകളും

ഗൂഗിള്‍ മാപ്സില്‍ ഇനി ഫ്ളൈ ഓവറുകള്‍, ഇവിചാര്‍ജ്ജിംഗ് സ്റ്റേഷനുകളും

Breaking News Top News

ഗൂഗിള്‍ മാപ്സില്‍ ഇനി ഫ്ളൈ ഓവറുകള്‍, ഇവിചാര്‍ജ്ജിംഗ് സ്റ്റേഷനുകളും

സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനകരമായ ഒരു മൊബൈല്‍ ആപ്ളിക്കേഷനാണ് ഗൂഗിള്‍ മാപ്സ്. ഇത് ഒരിക്കലെങ്കിലും പ്രയോജനപ്പെടുത്താത്തവര്‍ വിരളമാണ്.

എന്നാല്‍ ചിലപ്പോഴൊക്കെ വഴി തെറ്റിച്ച വാര്‍ത്തകളും വന്നിട്ടുണ്ട്. എങ്കിലും യാത്രികര്‍ക്ക് ഏറെ ഉപകാരിയാണ് ഈ ആപ്ളിക്കേഷന്‍. ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമായ നിരവധി പുതിയ ഫീച്ചറുകളാണ് ഗൂഗിള്‍ മാപ്സില്‍ കമ്പനി അവതരിപ്പിക്കുന്നത്.

നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ പുതിയ നവീകരണങ്ങള്‍ മാപ്പില്‍ കൊണ്ടുവരികയാണ്. ഇടുങ്ങിയ റോഡുകള്‍, ഫ്ളൈ ഓവറുകള്‍ ഇവി ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓപ്പണ്‍ ഇ കൊമേഴ്സ് വികസിപ്പിക്കുന്നതിനായുള്ള സൌകര്യം, നന്മയാത്ര എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്‍ക്ക് വിവിധ ബുക്കിംഗുകള്‍ നടത്താനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.

ഇടുങ്ങിയതോ, തിരക്കേറിയതോ ആയ റോഡുകളെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് മുന്‍കൂട്ടി വിവരങ്ങള്‍ ലഭിക്കും.

സാറ്റലൈറ്റ് ഇമേജറി, സ്ട്രീറ്റ് വ്യൂ, റോഡുകളുടെ തരങ്ങള്‍, കെട്ടിടങ്ങള്‍ തമ്മിലുള്ള ദൂരം എന്നിവ ഉപയോഗിച്ചാണ് എഐ വീതി കണക്കാക്കുന്നത്.

ഇതില്‍ ഏറെ സവിശേഷമായ അവതരണമാണ് ഫ്ളൈ ഓവര്‍ അലര്‍ട്ട്. ഡ്രൈവര്‍മാരെ ഫ്ളൈ ഓവറുകളുടെ സാന്നിദ്ധ്യം മുന്‍ കൂട്ടി അറിയിക്കുന്നു.

ഇത് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ മാത്രം ആദ്യ ഫീച്ചറില്‍ നിലവില്‍ വരും. പിന്നീട് വ്യാപകമാക്കും. അടുത്തത് ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ഏറെ സന്തോഷം പകരുന്ന ഒന്നാണ്. ഇവി ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ വിവരങ്ങള്‍ അറിയിക്കുന്നു.

8,000 ത്തിലധികം ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ആപ്പില്‍ ചേര്‍ത്തിട്ടുണ്ട്. ഇതില്‍ ഏതു തരം പ്ളഗ്ഗുകളുടെ ലഭ്യതയും സ്റ്റേഷനുകളിലുണ്ടെന്നുള്ള കൃത്യമായ വിവരവും നല്‍കും.