ഈ ശീലങ്ങള്‍ നിങ്ങളുടെ ആയുസ്സ് കുറച്ചേക്കാം

ഈ ശീലങ്ങള്‍ നിങ്ങളുടെ ആയുസ്സ് കുറച്ചേക്കാം

Breaking News Health

ഈ ശീലങ്ങള്‍ നിങ്ങളുടെ ആയുസ്സ് കുറച്ചേക്കാം

മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങള്‍ ആയുസ്സ് കുറയ്ക്കുമെന്ന് പറയാറുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ അപകടകരമായ ശീലങ്ങള്‍ നാം അറിഞ്ഞോ അറിയാതെയോ ചെയ്യാറുണ്ടെന്നും അത് നമ്മുടെ ആയുസ്സിനെ അപകടത്തിലാക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

ദിവസവും 7 മണിക്കൂറോ അതില്‍ കൂടുതലോ ഇരിക്കുന്നത് ഹൃദ്രോഗത്തിന്റെയും പ്രമേഹത്തിന്റെയും നിരക്ക് ഇരട്ടിയാക്കുമെന്നും അകാലമരണ സാദ്ധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അടുത്തത് അനാരോഗ്യകരമായ ഭക്ഷണമാണ്. പ്രോസസ്ഡ് ഫുഡ് അഥവാ റെഡി ടു ഈറ്റ് വിഭവങ്ങള്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.

ഇതില്‍ അമിതമായി സോഡിയം, കൊഴുപ്പ്, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ അവ ശരീരത്തിനു ദോഷം വരുത്തിവെയ്ക്കുന്നു.

അതുപോലെ അസമയത്തെ ഭക്ഷണശീലമാണ് മറ്റൊരു ദോഷം. പ്രത്യേകിച്ച് രാത്രി ഏറെ വൈകിയുള്ള ഭക്ഷണശീലം.

ഇങ്ങനെ തുടര്‍ന്നാല്‍ നിങ്ങളുടെ മെറ്റബോളിസത്തെ തകര്‍ക്കുകയും നിരവധി രോഗങ്ങള്‍ വരുത്തുകയും ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.