കാമറൂണില്‍ ഒരു ബൈബിള്‍ പരിഭാഷകനും കൂടി കൊല്ലപ്പെട്ടു

കാമറൂണില്‍ ഒരു ബൈബിള്‍ പരിഭാഷകനും കൂടി കൊല്ലപ്പെട്ടു

Africa Breaking News Global

കാമറൂണില്‍ ഒരു ബൈബിള്‍ പരിഭാഷകനും കൂടി കൊല്ലപ്പെട്ടു
ഗുസാങ്ങ്: വടക്കന്‍ കാമറൂണില്‍ ഗുസാങ്ങ് ഗ്രാമത്തില്‍ വിക്ളിഫ് ബൈബിള്‍ പരിഭാഷകനായ പാസ്റ്റര്‍ ക്രിസ്റ്റഫര്‍ തന്‍ജോഹ് കൊല്ലപ്പെട്ടു.

ഇതോടെ രാജ്യത്ത് ഒരു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെടുന്നത് 3 പരിഭാഷകര്‍ ‍. ആഗസ്റ്റ് 7-ന് ഗുസാങ്ങിലെ തന്റെ വസതിക്കടുത്തുവെച്ച് ആയുധധാരികളുടെ വെടിയേറ്റാണ് പാസ്റ്റര്‍ കൊല്ലപ്പെട്ടത്.

പാസ്റ്റര്‍ ക്രിസ്റ്റഫര്‍ അദ്ധ്യാപകനും മൊഘമോണ്ടൈള്‍ പരിഭാഷകനുമായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും 7 കുട്ടികളും അത്ഭുതകരമായി രക്ഷപെട്ടു. മെഘമോ ഭാഷയിലേക്ക് പുതിയ നിയമം പരിഭാഷപ്പെടുത്തുന്നതിന്റെ അന്തിമ ഘട്ടത്തിലായിരുന്നു ക്രിസ്റ്റഫറെന്ന് വിക്ളിഫ് ബൈബിള്‍ ട്രാന്‍സ്ളേറ്റേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജയിംസ് പൂലി പറഞ്ഞു.

കാമറൂണിലെ ജനങ്ങളുടെ സ്വന്തം ഭാഷയിലുള്ള ദൈവചനം എത്തിക്കുന്നതിനുള്ള പരിശ്രമത്തിനിടയിലാണ് ദുഃഖകരമായ വാര്‍ത്തയെന്നും അദ്ദേഹം പറഞ്ഞു.