പാസ്റ്ററും 3 വിശ്വാസികളും തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു

പാസ്റ്ററും 3 വിശ്വാസികളും തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു

Africa Breaking News

പാസ്റ്ററും 3 വിശ്വാസികളും തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു
കമ്പാല: സുഡാനില്‍ പാസ്റ്ററെയും 3 വിശ്വാസികളെയും ഇസ്ളാമിക തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തി. നാലു പേര്‍ക്ക് പരിക്കേറ്റു.

സുഡാനിലെ തെക്കന്‍ കോര്‍ഡോഫാന്‍ സംസ്ഥാനത്ത് കഡുഗ്ളിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സുഡാനീസ്-അമേരിക്കന്‍ പൌരത്വമുള്ള പാസ്റ്റര്‍ ഇബ്രാഹിം കാണ്ടര്‍ ‍, ഇസ്മയില്‍ ഓസ്മാന്‍ ‍, ബഹീര്‍ അല്‍മാക്, ആയൂബ് ഇബ്രാഹിം എന്നിവരാണ് കൊല്ലപ്പെട്ടത്.

നാലുപേരും കഡുഗ്ളയില്‍ ചെലവഴിച്ചശേഷം സ്വന്തദേശമായ ഉംഡുറേയ്നിയിലേക്കു വാഹനത്തില്‍ പോകവേ പുലര്‍ച്ചെ 3-നും 4-നും ഇചയിലാണ് ആക്രമിക്കപ്പെട്ടതെന്ന് സ്ഥലത്തെ സഭാ നേതാവ് പറഞ്ഞു.

ഇവരോട് ഒപ്പം സഞ്ചരിച്ച ഇമിത്യാസ് മാര്‍ഹി, ഫദുല്‍ മുസ, സഖറിയ ബുട്രോസ്, മുജാഹിദ് ഹായന്‍ എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടി.

2011 മുതല്‍ ഇവിടം തീവ്രവാദി മേഖലയാണ്. ദൈവദാസന്മാരുടെ ശക്തമായ പ്രവര്‍ത്തനത്താല്‍ നിരവധി പേര്‍ ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു കടന്നു വരുന്നതില്‍ രോഷംകൊണ്ട തീവ്രവാദികള്‍ ക്രൈസ്തവ സമൂഹത്തെ ആക്രമിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.