ബാല്യത്തോടു കാട്ടുന്ന അതിക്രമം (എഡിറ്റോറിയൽ)
നമ്മുടെ നാട്ടില്‍ നടക്കുന്ന പീഢനങ്ങള്‍, കൊലപാതകങ്ങള്‍, കുട്ടികള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ ഇവ എന്തുതന്നെയായാലും നമ്മുടെ ഇടയില്‍ ഒരിക്കലും സംഭവിച്ചു കൂടാത്ത വലിയ കുറ്റകൃത്യങ്ങള്‍ തന്നെയാണ്.
തിരിച്ചറിവുള്ള, വിവേക ബുദ്ധിയുള്ള മനുഷ്യന്‍ വകതിരിവില്ലാത്ത മൃഗങ്ങളേപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ പിഞ്ചു കുഞ്ഞുങ്ങളോടുപോലും വലിയ ക്രൂരതകള്‍ കാണിക്കുന്ന വാര്‍ത്തകള്‍ എത്രയോ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ജാതി മത ഭേദമെന്യേ എല്ലാ വിഭാഗങ്ങളിലും ഇങ്ങനെയുള്ള സംഭവങ്ങള്‍ കണ്ടുവരുന്നു.
ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇനി ഈ നാട്ടില്‍ നടന്നുകൂടാ. കുഞ്ഞുങ്ങള്‍ സമൂഹത്തിന്റെ വിത്താണ്. ഇന്ന് അവര്‍ ആരുമല്ലങ്കിലും നാളെ അവര്‍ ഒരുപക്ഷേ കുടുംബത്തിന്, സമൂഹത്തിന് ഏറ്റവും പ്രയോജനമുള്ള ഒരു വ്യക്തിയായി തീര്‍ന്നേക്കാം.
കുട്ടികളെ നാം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് മുതിര്‍ന്നവരായ ഓരോരുത്തവരുടേയും കടമയാണ്. എത്രയോ കുഞ്ഞുങ്ങള്‍ വലിയ ക്രൂരതകളില്‍ അല്ലാതെയെങ്കിലും കുടുംബങ്ങളില്‍ സമൂഹത്തില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ജീവിക്കുന്നു. അവര്‍ അശക്തരാണെന്ന കാരണത്താല്‍ മാത്രമാണ് ഇതൊക്കെയും നടക്കുന്നത്.
കുട്ടികളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് ഓരോ വ്യക്തിജീവിതങ്ങളുടേയും ഉത്തരവാദിത്വമാണ്. അത് തലമുറകളോട് ചെയ്യുന്ന ഏറ്റവും വലിയ കര്‍ത്തവ്യമാണ്. മുതിര്‍ന്നവര്‍ തമ്മിലുള്ള പ്രശ്നങ്ങളില്‍ കുട്ടികളെ കരുവാക്കരുത്.
അവര്‍ നിരപരാധികളാണന്നുള്ളകാര്യം നാം ഓര്‍ക്കണം. ദൈവവചനം ഒരു വ്യക്തിയുടെ ഹൃദയത്തില്‍ കടന്നുവരുമ്പോഴാണ് സ്നേഹവും വാത്സല്യവും ഉത്തരവാദിത്വങ്ങളുമൊക്കെ ഉണ്ടാകുന്നത്. മക്കള്‍ ദൈവത്തിന്റെ ദാനമാണ്.
ബൈബിള്‍ പറയുന്നു: “മക്കള്‍ യഹോവ നല്‍കുന്ന അവകാശവും ഉദരഫലം അവന്‍ തരുന്ന പ്രതിഫലവും തന്നെ” (സങ്കീ.127:3). ഈ വചനം മനസ്സിലാക്കി ജീവിക്കുന്നവര്‍ക്കേ ജീവിതത്തില്‍ യഥാര്‍ത്ഥ കടമ നിറവേറ്റാന്‍ കഴിയു. അതിനായി ദൈവവചനം ശരിയായി മനസ്സിലാക്കി ജീവിക്കുവാന്‍ കഴിയണം.
ദൈവവചനം അനുസരിക്കാതെ ജീവിക്കുന്നവര്‍ക്കാണ് സ്നേഹം, വാല്‍സല്യം, കുടുംബത്തോടുള്ള കടമകള്‍ എന്നിവ പാലിക്കാന്‍ കഴിയാതെ വരുന്നത്. സാത്താന്‍ ഇന്ന് പലരേയും കൈകളില്‍ എടുത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.
അവന്‍ വ്യക്തികളെയും കുടുംബങ്ങളെയും തകര്‍ത്ത് തരിപ്പണമാക്കി നിത്യനരകത്തിലേക്കു നടത്തുവാന്‍ ശ്രമിക്കുന്നു. അത് മനുഷ്യന്‍ മനസ്സിലാക്കണം.
ഒരു യഥാര്‍ത്ഥ ക്രൈസ്തവന് തന്റെ മക്കളെയും കുടുംബത്തെയും നന്നായി പരിപാലിക്കുവാന്‍ കഴിയും.
അവിടെ കോപമില്ല, ക്രൂരതകളില്ല, യാതൊരു ദുഷ്പ്രവണതകള്‍ക്കും സ്ഥാനമില്ല. യേശുക്രിസ്തുവിലൂടെയുള്ള ദൈവീക സമാധാനവും സന്തോഷവും എല്ലാവരിലും ഉണ്ടാവട്ടെ \എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചുകൊള്ളുന്നു.
പാസ്റ്റര്‍ ഷാജി.എസ്.