കര്‍ണാടകയില്‍ 2.1 ലക്ഷം വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തുന്നത് ഒട്ടിയ വയറുമായി

കര്‍ണാടകയില്‍ 2.1 ലക്ഷം വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തുന്നത് ഒട്ടിയ വയറുമായി

Breaking News India

കര്‍ണാടകയില്‍ 2.1 ലക്ഷം വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തുന്നത് ഒട്ടിയ വയറുമായി
ബംഗളുരു: കര്‍ണാടകയിലെ 2.1 ലക്ഷം കുട്ടികള്‍ സ്കൂളുകളിലെത്തുന്നത് ഒട്ടിയ വയറുമായിട്ടെന്ന് പഠനം.

സര്‍ക്കാര്‍ സ്കൂളുകളിലെ ആകെ വിദ്യാര്‍ത്ഥികളിലെ 6.4 ശതമാനം പേര്‍ വിശപ്പിന്റെ വേദന അറിഞ്ഞവരാണ്. സംസ്ഥാ4നത്തെ ഉച്ച ബക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍ണാടക ഇവാലുവേഷന്‍ അതോറിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കൊപ്പം അര്‍ഹതയുള്ളവര്‍ക്ക് പ്രഭാത ഭക്ഷണംകൂടി നല്‍കണമെന്നാണ് ശുപാര്‍ശ. രാവിലെ ഭക്ഷണം കഴിക്കാതെ എത്തുന്ന വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍നിന്നുള്ള ഉച്ചഭക്ഷണംകൊണ്ടാണ് വിശപ്പടക്കുന്നത്.

ഇതിനുശേഷം മണിക്കൂറുകള്‍ കഴിഞ്ഞ് വീട്ടില്‍നിന്നുള്ള രാത്രി ഭക്ഷണമാണ് ഇവര്‍ക്കു ലഭിക്കുക. നിര്‍ദ്ധന കുടുംബത്തില്‍നിന്നുള്ളവര്‍ക്ക് പലപ്പോഴും രാത്രിയിലും ഭക്ഷണമുണ്ടാവുകയില്ല. ഒന്നു മുതല്‍ പത്താം ക്ളാസ്സുവരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്.