രാജ്യത്ത് ഒരു മിനിറ്റില്‍ വിതരണം ചെയ്യുന്നത് 186 ബിരിയാണി

രാജ്യത്ത് ഒരു മിനിറ്റില്‍ വിതരണം ചെയ്യുന്നത് 186 ബിരിയാണി

Breaking News Health

രാജ്യത്ത് ഒരു മിനിറ്റില്‍ വിതരണം ചെയ്യുന്നത് 186 ബിരിയാണി
ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ ആപ്പുകളിലൂടെ ഇന്ത്യാക്കാര്‍ കൂടുതല്‍ ഓര്‍ഡര്‍ ചെയ്യുന്നത് ബിരിയാണി.

ഭക്ഷണ വിതരണ ആപ്പുകളായ ഡണ്‍സോയ്ക്കും സ്വിഗ്ഗിക്കും പിന്നാലെ സൊമാറ്റോ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇന്ത്യാക്കാരുടെ ബിരിയാണി പ്രിയത്തെക്കുറിച്ചുള്ള വിവരം പുറത്തായത്. ഒരു മിനിറ്റില്‍ 186 ബിരിയാണിയാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്.

പിസയാണ് രണ്ടാമത്. ഒരു മിനിറ്റില്‍ 139 പിസയാണ് വിതരണം ചെയ്യുന്നത്. ഡല്‍ഹി സ്വദേശി അങ്കുറ്റവാണ് ഈ വര്‍ഷം കൂടുതല്‍ ഓര്‍ഡര്‍ നല്‍കിയത്. 3,330. ദിവസവും ശരാശരി ഒമ്പത് ഓര്‍ഡറുകളാണ് അങ്കുറ്റവ് നല്‍കുന്നത്.

2022-ലെ ആകെ ഓര്‍ഡറുകളിലൂടെ മുബൈയ് സ്വദേശി 2,43,490 രൂപ ലാഭിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡിസ്ക്കൌണ്ടുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍ പശ്ചിമബംഗാളിലെ റായ്ഗഞ്ചിലുള്ളവരാണ്.

ഇവിടെയുള്ള 99.7 ശതമാനം പേരും ആപ്പില്‍ പ്രൊമോ കോഡുകള്‍ തിരഞ്ഞെടുക്കുന്നുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.