കരളില്‍ അടിയുന്ന കൊഴുപ്പ് തലച്ചോറിലും ബാധിക്കുമെന്ന് പഠനം

കരളില്‍ അടിയുന്ന കൊഴുപ്പ് തലച്ചോറിലും ബാധിക്കുമെന്ന് പഠനം

Breaking News Health

കരളില്‍ അടിയുന്ന കൊഴുപ്പ് തലച്ചോറിലും ബാധിക്കുമെന്ന് പഠനം
കരളില്‍ കൊഴുപ്പ് അടിയുന്ന രോഗം ജനസംഖ്യയില്‍ 25 ശതമാനത്തെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്.

കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടിന്ന നോണ്‍ ആര്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.

ലബിന്‍ കിങ്സ് കോളേജിലെ റോജര്‍ വില്യംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെപ്പറ്റോളജിയിലെയും സ്വിറ്റ്സര്‍ലാന്റിലെ ലൊസാന്‍ സര്‍വ്വകലാശാലയിലെയും ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.

കരളില്‍ അടിയുന്ന കൊഴുപ്പ് തലച്ചോറില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ആശങ്കാജനകമാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോ. അന്ന ഹഡ്ജി ഹംബി പറയുന്നു.

മിതമായ തോതില്‍ ആരംഭിക്കുന്ന തലച്ചോറിലെ തകരാര്‍ വര്‍ഷങ്ങളോളം ആരുടെയും ശ്രദ്ധയില്‍ പെടാതെ വളരുമെന്നും ഡോ. അന്ന മുന്നറിയിപ്പു നല്‍കുന്നു.

ഇതിനു പരിഹാരമായി അമിതഭാരം കുറയ്ക്കാനും കരളിന്റെയും തലച്ചോറിന്റെയും ആരോഗ്യം നിലനിര്‍ത്താനും ഭക്ഷണത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് വെട്ടിക്കുറയ്ക്കണമെന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

എലികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകല്‍ ‍.

കരളിലെ കൊഴുപ്പ് തലച്ചോറിലെ ഓക്സിജന്റെ തോതിനെ കുറയ്ക്കുകയും ഇവിടത്തെ കോശ സംയുക്തങ്ങള്‍ക്ക് നീര്‍ക്കെട്ടും അണുബാധയും ഉണ്ടാക്കുകയും ചെയ്യുമെന്ന് എലികളില്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.