ക്രിസ്തുവില്‍ വിശ്വസിച്ചതിനു 19 കാരിയെ സഹോദരന്‍ കൊലപ്പെടുത്തി ചതുപ്പില്‍ തള്ളി
കമ്പാല: യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിനു 19 കാരിയെ സഹോദരന്‍ കൊലപ്പെടുത്തി. കിഴക്കന്‍ ഉഗാണ്ടയില്‍ ഇഗംഗ ജില്ലയില്‍ ബുലമാഗി സബ് കൌണ്ടിയിലെ നവനിംഗി ഗ്രാമത്തില്‍ നമുകുവേ സാവുയയാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 29-ന് നായിരുന്നു സംഭവം.
നമുകുവേ തന്റെ ഹൈസ്കൂളിലെ ക്രിസ്ത്യന്‍ യൂണിയന്‍ ഫെല്ലോഷിപ് വഴിയാണ് ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്നതെന്ന് ഒരു ബന്ധു പറഞ്ഞു.
റമദാനില്‍ അവള്‍ മുസ്ളീം പ്രാര്‍ത്ഥനാ സമയങ്ങളില്‍ പങ്കെടുത്തില്ലെന്ന് അവളുടെ പിതാവായ അല്‍ഹാജി മുസാമിരുവിന്റെ (60)ന്റെ ശ്രദ്ധയില്‍ പെടുകയും അവളോട് ദേഷ്യപ്പെട്ട് സംസാരിക്കുകയും ചെയ്തു.
തുടര്‍ന്ന് നമുകുവേയെയും അവളുടെ ആറ് സഹോദരങ്ങളെയും വീട്ടിലേക്ക് വിളിച്ചു വരുത്തുകയും എന്തുകൊണ്ടാണ് അവള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാത്തതെന്ന് ചോദിച്ചു.
നമുകുവേ അല്‍പ സമയം മൌനമായിരുന്നു. പിന്നീട് താന്‍ ഈസാ നബി (യേശുക്രിസ്തുവിനെ) സ്വീകരിച്ചതായി മറുപടി പറഞ്ഞു. ഇത് അവളുടെ ജ്യേഷ്ഠന്‍ അബ്ദുള്‍ റഹിം മുകാബിയെ പ്രകോപിപ്പിച്ചു.
അയാള്‍ ഒരു മരക്കസേര കൈയ്യിലെടുത്തു നമുകുവേയുടെ തലയില്‍ അടിച്ചു. നമുകുവേ അമ്മേയെന്നു ഒറ്റപ്രാവശ്യം നിലവിളിച്ചു എന്നിട്ടു ശ്വാസം നിലച്ചു.
അവളുടെ അമ്മ ഒരു രോഗിയായ ബന്ധുവിനെ ശുശ്രൂഷിക്കാന്‍ പോയതായിരുന്നു. നമുകുവെയുടെ മൃതദേഹം വീട്ടില്‍നിന്നും നീക്കം ചെയ്യുകയും നൈഗോംബ്വ നദിക്ക് സമീപമുള്ള ചതുപ്പില്‍ തള്ളുകയുമായിരുന്നു. നെല്‍കര്‍ഷകരാണ് ചതുപ്പില്‍ മൃതദേഹം കണ്ടെത്തിയത്.
പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി ജഡം പോസ്റ്റുമാര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ കൊണ്ടുപോയി.
കൊലപാതകം എന്നു തെളിഞ്ഞതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തി. മോര്‍ച്ചറിയില്‍ ഉപേക്ഷിച്ച നമുകുവേയുടെ മൃതദേഹം ആശുപത്രി ഭൂമിയിലാണ് സംസ്ക്കരിച്ചത്.