അടുത്തവര്‍ഷം മുതല്‍ എഐ തൊഴിലില്ലായ്മ: എഐ സഹസ്ഥാപകന്‍
നിര്‍മ്മിത ബിദ്ധിയുടെ അതിപ്രസരം തൊഴിലിനെ എങ്ങനെ ബാധിക്കുന്നു എന്നു മുന്നറിയിപ്പു നല്‍കുകയാണ് സ്റ്റെബിലിറ്റി എഐ സഹസ്ഥാപകന്‍ ഇമാദ് മുഷ്താഖ്. എഐ എല്ലാ സാമൂഹിക-സാമ്പത്തിക ക്രമങ്ങളും അട്ടിമറിക്കുകയാണെന്നാണ് ബംഗ്ളേദേശ് വംശജനായ ഇമാദ് അഭിപ്രായപ്പെടുന്നത്.
എഐ കാരണമുള്ള തൊഴിലില്ലായ്മയുടെ ലക്ഷണങ്ങള്‍ അടുത്തവര്‍ഷം തൊട്ടു കാണുവാന്‍ സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അത് രൂക്ഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ മറ്റൊരു റിപ്പോര്‍ട്ടു കൂടി എഐയെ സംബന്ധിച്ചു പുറത്തുവന്നിട്ടുണ്ട്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ എഐ 30 ലക്ഷം ജോലി ഇല്ലാതെയാക്കുമെന്നാണ് വാര്‍ത്ത.
എഐ കാരണം 2025-ഓടെ ലോ-സ്കില്‍ഡ് ആയിട്ടുള്ള 30 ലക്ഷം ജോലികള്‍ ഇല്ലാതാകുമെന്ന് ഇംഗ്ളണ്ടിലെ നാഷണല്‍ ഫൌണ്ടേഷന്‍ ഫോര്‍ എജ്യൂക്കേഷണല്‍ റിസര്‍ച്ചിന്റെ (എന്‍എഫ്ഇആര്‍) റിപ്പോര്‍ട്ട് പറയുന്നു.
എഐക്കൊപ്പം ഓട്ടോമേഷന്‍ കൂടി വരുന്നതോടെ നിലവിലുള്ള ഒരുപാട് ജോലികള്‍ മനുഷ്യരില്‍നിന്നും യന്ത്രങ്ങള്‍ ഏറ്റെടുക്കും. എന്നാല്‍ എഐ അധിഷ്ഠിതമായ 23 ലക്ഷം തൊഴിലവസരം പുതുതായി സൃഷ്ടിക്കപ്പെടുകയും ചെയ്യും.
അതായത് തൊഴില്‍ മാര്‍ക്കറ്റിനനുസരിച്ചുള്ള നൈപുണ്യം നേടിയെടുക്കണമെന്ന് അര്‍ത്ഥം. ട്രേഡ്സ്, മെഷീന്‍ ഓപ്പറേഷന്‍, അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍ എന്നിവയാകും ഏറെയും മെഷീനുകളോ സോഫ്റ്റ്വെയറുകളോ ഏറ്റെടുക്കുക.
സര്‍ഗ്ഗാത്മകത, വൈകാരിക ബുദ്ധി, സങ്കീര്‍ണ വിഷയങ്ങളില്‍ തീരുമാനമെടുക്കല്‍ എന്നിവ ആവശ്യമുള്ള തൊഴിലുകള്‍ക്ക് എഐ വെല്ലുവിളിയാകുകയില്ല.

