സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ ‘നഷ്ടപ്പെട്ട തലമുറയെ’ ശക്തീകരിക്കുന്നു
ദമാസ്ക്കസ്: സിറിയയില്‍ പന്ത്രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധം രാജ്യത്തിന്റെ ഭാവി തലമുറകളെ അതിരൂക്ഷമായി പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കണ്ടുവരുന്നത്.
യുദ്ധത്തെ തുടര്‍ന്ന് ഏകദേശം 60 ലക്ഷം സിറിയന്‍ അഭയാര്‍ത്ഥികളാണ് നാട്ടിലും വിദേശങ്ങളിലുമായി ചിതറിക്കിടക്കുന്നതെന്ന് അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ഹോറൈസണ്‍സ് ഇന്റര്‍നാഷണലിന്റെ നേതാവായ പിയറി ഹൂസ്നി പറയുന്നു.
മടങ്ങി വരവില്‍ ഇവര്‍ക്കു യാതൊരു പ്രതീക്ഷയുമില്ലെന്നും ബരണകൂടവുമായി രാഷ്ട്രീയ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ലെബാനോനില്‍ 10 ലക്ഷത്തിലധികം സിറിയന്‍ അഭയാര്‍ത്ഥികളുണ്ട്. വളരെ പരിതാപകരമായ അവസ്ഥയിലാണ് അവര്‍ ജീവിതം നയിക്കുന്നത്.
സ്കൂളുകളില്‍ പോലും പോകുവാന്‍ കഴിയാതെവണ്ണം കുട്ടികള്‍ തീവ്രവാദി ഗ്രൂപ്പുകളുടെ റിക്രൂട്ടുമെന്റിനു വശംവദരാകുന്ന ദയനീയ കാഴ്ചകള്‍ കാണുവാന്‍ കഴിയും.
സിറിയന്‍ അഭയാര്‍ത്ഥി കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഹൊറൈസണ്‍സ് സ്കൂള്‍ ഓഫ് ഹോപ്പില്‍ നിന്നുള്ള മിഷണറിമാര്‍ കുട്ടികളെ പ്രത്യേകം കണ്ടെത്തി അവര്‍ക്ക് അടിസ്ഥാന ആവശ്യങ്ങളും ഭക്ഷണവും നല്‍കി അവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കുന്നു.
ഇതിനേക്കാള്‍ ഉപരി യേശുക്രിസ്തുവിന്റെ സുവിശേഷവും ദൈവവചനവും അവരെ പഠിപ്പിക്കുന്നു. നിരക്ഷരരായ കുട്ടികളെ തീവ്രവാദ ക്യാമ്പുകളില്‍ പോകാതെ അവരെ ക്രിസ്തുവിന്റെ പാദപീഠത്തില്‍ എത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും പിയറി പറയുന്നു.
ഈ പ്രോഗ്രാമിലൂടെ ഏകദേശം 150 വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ എഴുതാനും വായിക്കാനും പഠിക്കുന്നു. അദ്ദേഹം പറഞ്ഞു.

