ഇറാന്‍ ചര്‍ച്ചില്‍ റെയ്ഡ്, പാസ്റ്റര്‍ ഉള്‍പ്പെടെ നാലു പേരെ തടവിലാക്കി
ടെഹ്റാന്‍ : ഇറാനില്‍ ഭരണകൂടത്തിനെതിരായി നടന്നു വരുന്ന ജനങ്ങളുടെ പ്രതിഷേധത്തിനിടയിലും ക്രൈസ്തവര്‍ക്കെതിരായി പീഢനങ്ങള്‍ക്ക് ശമനമില്ല.
ഡിസംബര്‍ 26ന് വടക്കന്‍ ഇറാനില്‍ ബന്ദര്‍ അന്‍സാല നഗരത്തിലെ ഒരു ഹൌസ് ചര്‍ച്ചില്‍ രഹസ്യാന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡിനെത്തുടര്‍ന്നു പാസ്റ്റര്‍ ഉള്‍പ്പെടെ 4 പേരെ അറസ്റ്റു ചെയ്ത് തടവിലാക്കി.
പ്രാര്‍ത്ഥനാ യോഗം ക്രമീകരിച്ച പാസ്റ്റര്‍ അബ്ദുള്‍ റേസ (മത്തിയാസ്), ഭാര്യ അനാഹിത (ഹന്ന), മറ്റു രണ്ടു വിശ്വാസികള്‍ എന്നിവരെയാണ് തടങ്കലിലാക്കിയത്.
26-ന് പാസ്റ്ററും മറ്റു രണ്ടു പേരും അറസ്റ്റു ചെയ്യപ്പെട്ട് നഗരത്തിലെ ലകാന്‍ ജയിലിലേക്ക് മാറ്റപ്പെടുകയായിരുന്നു.
ജനുവരി 3-ന് ഹന്നയെ ബന്ദര്‍ അന്‍സാലിയിലെ ഇന്റലിജന്‍സ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റു ചെയ്തത്. ഇവരെ റാഷ്റ്റിലേക്ക് മാറ്റുകയും ചെയ്തു.
4 പേരും ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായവരാണ്. നട്ടെല്ലിന് പ്രശ്നങ്ങളുള്ള ഹന്നായുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കാകുലരാണ് വിശ്വാസികളും ബന്ധുക്കളും.
പാസ്റ്ററെയും വിശ്വാസികളെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കണമെന്ന് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു.
അറസ്റ്റു ചെയ്യപ്പെട്ടവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തരുതേ എന്നാണ് ദൈവജനത്തിന്റെ പ്രാര്‍ത്ഥന.