കർത്താവിൽ പ്രിയരെ,
ക്രൈസ്തവ പീഡനങ്ങൾക്കും നീതി നിഷേധത്തിനും എതിരെ വിശ്വാസ സംഗമം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.
വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ജനുവരി 14 ബുധനാഴ്ച രാവിലെ 10 ന് കവടിയാർ സാൽവേഷൻ ആർമി ജോൺസൺ ഹാളിൽ വച്ച് വിശ്വാസ സംഗമം നടക്കും.
കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻറ് അഭി.അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, അഭി. ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, അഭി. ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, അഭി. മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, അഭി.ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ്, അഭി. ബിഷപ്പ് ഡോ. ഓസ്റ്റിൻ എം.എ. പോൾ, അഭി. ലഫ്റ്റ്. കേണൽ ജേക്കബ് ജെ. ജോസഫ്, കെ സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി. തോമസ്, ചർച്ച് ഓഫ് ഗോഡ്, തിരുവന്തപുരം മേഖലാ ജോയിൻ്റ് ഡയറക്ടർ റവ.സി എം വത്സല ദാസ്, നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് ജനറൽ സെക്രട്ടറി റവ.ജെയ്സ് പാണ്ടനാട് തുടങ്ങിയവർ പ്രസംഗിക്കും.
മുൻ പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല എംഎൽഎ, സിപിഐ (എം) ജില്ലാ സെക്രട്ടറി അഡ്വ. വി. ജോയ് എം.എൽ.എ. എന്നിവർ പങ്കെടുക്കും.
തിരുവനന്തപുരത്ത് നടക്കുന്ന വിശ്വാസ സംഗമത്തിൽ അങ്ങയും സഭയിലെ എല്ലാ വിശ്വാസികളും പങ്കെടുത്ത ക്രൈസ്തവ സമൂഹത്തിനു നേരെയുള്ള അതിക്രമങ്ങളിലെ പ്രതിഷേധം പ്രകടിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പ്രാർത്ഥനയോടെ,
റവ. എ. ആർ. നോബിൾ
(കോർഡിനേറ്റർ

