ആധാരം നഷ്ടപ്പെട്ടാലും പേടിക്കേണ്ട, അവ സെര്‍വറിലുണ്ടാകും

ആധാരം നഷ്ടപ്പെട്ടാലും പേടിക്കേണ്ട, അവ സെര്‍വറിലുണ്ടാകും

Kerala

ആധാരം നഷ്ടപ്പെട്ടാലും പേടിക്കേണ്ട, അവ സെര്‍വറിലുണ്ടാകും
എടപ്പാള്‍ ‍: ആധാരം നഷ്ടപ്പെട്ടാലും ഇനി പേടിക്കേണ്ട, അവ സ്കാന്‍ ചെയ്ത് സെര്‍വറില്‍ സൂക്ഷിക്കാന്‍ രജിസ്ട്രേഷന്‍ വകുപ്പ് നടപടി ആരംഭിച്ചു.

ആവശ്യക്കാര്‍ക്ക് അസ്സല്‍ ആദാരത്തിന്റെ അതേ പകര്‍പ്പു ലഭിക്കും. രജിസ്ട്രേഷന്‍ വകുപ്പിന്റെ കാലങ്ങളായുള്ള ആവശ്യമാണ് സര്‍ക്കാര്‍ അംഗീകാരം കിട്ടിയതോടെ നടപ്പാക്കുന്നത്.

കക്ഷികളുടെ ഫോട്ടോ, വിരലടയാളം, ഒപ്പ്, സബി രജിസ്ട്രാറുടെ സര്‍ട്ടിഫിക്കറ്റ്, മുദ്ര എന്നിവ ഉള്‍പ്പെടുന്ന ആധാരത്തിന്റെ കളര്‍ പകര്‍പ്പാണ് സെര്‍വറില്‍ സൂക്ഷിക്കുക. ഈ സംവിധാനം ആധാരം ഉടമകള്‍ക്കും രജിസ്ട്രേഷന്‍ വകുപ്പിനും വളരെയേറെ പ്രയോജനപ്പെടും.

ആരാധമെഴുത്തുകാര്‍ തയ്യാറാക്കുന്ന ഫയലിംങ് ഷീറ്റ് സ്കാന്‍ ചെയ്തായിരുന്നു ഇതുവരെ സൂക്ഷിച്ചിരുന്നത്. അതില്‍ സബ് രജിസ്ട്രാറുടെ സര്‍ട്ടിഫിക്കറ്റോ മേല്‍പ്പറഞ്ഞ രേഖകളോ ഇല്ലാത്തതിനാലാണ് പുതിയ നടപടി.