അസിഡിറ്റി അകറ്റാന്‍ നിത്യവും പഴം കഴിക്കാം

അസിഡിറ്റി അകറ്റാന്‍ നിത്യവും പഴം കഴിക്കാം

Health

അസിഡിറ്റി അകറ്റാന്‍ നിത്യവും പഴം കഴിക്കാം
അസിഡിറ്റിമൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് ഒട്ടുമിക്കവരും. അതിനു പരിഹാരമായി ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത് നിത്യവും പഴം കഴിക്കണമെന്നാണ്.

അത് വയറിനു നല്ല ആശ്വാസം ലഭിക്കും. ഉയര്‍ന്ന പി.എച്ച് മൂല്യമുള്ള ആല്‍ക്കലി ധാതുക്കള്‍ ധാരാളം അടങ്ങിയ വാഴപ്പഴം അസിഡിറ്റിയും പുളിച്ചു തികട്ടലും കുറയ്ക്കാന്‍ സഹായിക്കുന്നു. പഴത്തില്‍ ധാരാളമുള്ള പൊട്ടാസ്യം ആമാശയത്തിന്റെ ഉള്‍ഭാഗത്ത് മ്യൂക്കസ് ഉദ്പ്പാദനത്തിന് സഹായിക്കുന്നുണ്ട്. അതിനാല്‍ കുടലിന്റെ ഉള്‍ഭാഗം സംരക്ഷിക്കപ്പെടുന്നു.

അലിയുന്ന നാരുകള്‍ പഴത്തില്‍ ധാരാളമുള്ളതിനാല്‍ ദഹനത്തെ സുഗമമാക്കുന്നു. പെക്റ്റിന്‍ പോലുള്ള അലിയുന്ന ഫൈബറുകള്‍ ആമാശയത്തില്‍നിന്നും ഭക്ഷണം വേഗത്തില്‍ നീക്കാനും സഹായിക്കുന്നുണ്ട്.

ഇതുമൂലം ഭക്ഷണം ദീര്‍ഘനേരം തങ്ങിനില്‍ക്കുന്നത് ഒഴിവാകുന്നു. അതുമൂലം ആസിഡ് ഉദ്പ്പാദനം കുറയുന്നു. അതുപോലെ വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി, മാംഗനീസ്, കോപ്പര്‍ എന്നിവയടങ്ങിയ വാഴപ്പഴം വയറ്റിലെ പുണ്ണ് ഉണങ്ങാനും സഹായിക്കും.