“ഞങ്ങള്‍ ക്രിസ്ത്യാനികളാണ്, നിങ്ങളെ സ്നേഹിക്കുന്നു’; ഐഡിഎഫിന് കത്തെഴുതിവച്ച് ലെബനനിലെ കുടുംബം
ലബനനില്‍ യിസ്രായേല്‍ പ്രതിരോധസേനയും ഹിസ്ബുള്ള തീവ്രവാദികളും തമ്മിലുള്ള പോരാട്ടത്തില്‍ ദുരിതമനുഭവിക്കുന്ന പതിനായിരക്കണക്കിനു ക്രൈസ്തവരുടെ വേദനകളും ആശങ്കകളും പുറംലോകത്ത് ആരും അറിയാറില്ല.
തെക്കന്‍ ലെബനനിലെ പ്രദേശങ്ങള്‍ ഐഡിഎഫ് പിടിച്ചെടുത്ത് തീവ്രവാദികളെ തുരുത്തുകയാണ്. അവിടത്തെ ഗ്രാമങ്ങളിലൊന്നിലെ ഒരു വീട്ടില്‍ പ്രവേശിച്ചപ്പോള്‍ അത്ഭുതകരമായ ഒരു കാഴ്ച ഐഡിഎഫ് കണ്ടു.
9260-മത് റിസര്‍വ്വ് ബറ്റാലിയനിലെ പട്ടാളക്കാര്‍ അവിടെ അക്രമസാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പു ലഭിച്ചതിനെത്തുടര്‍ന്ന് പ്രദേശം ഒഴിപ്പിച്ചു. പ്രാദേശിക ക്രിസ്ത്യന്‍ നിവാസികള്‍ അവര്‍ക്കുവേണ്ടി തയ്യാറാക്കി വച്ച ഒരു സ്വകാര്യ കത്ത് കണ്ടെത്തി.
യിസ്രായേലി പത്രപ്രവര്ത്തകന് യോനാഥാന് ഗോഡ്ലിസ് ഓണ്‍ലൈനില്‍ പങ്കിട്ട ഇംഗ്ളീഷല് കൈകൊണ്ട് എഴുതി ഈ കത്ത് തെക്കന്‍ ലെബനനിലെ സാധാരക്കാരുടെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളുടെ ഒരു നേര്‍ക്കാഴ്ച വെളിപ്പെടുത്തുന്നു.
“ഹലോ പ്രീയരെ ഞങ്ങള്‍ ക്രിസ്ത്യാനികളാണ്, ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു. മഞ്ഞയില്‍നിന്ന് ഒഴിഞ്ഞ ലെബനോന് ഞങ്ങള്‍ നന്ദി പറയുന്നു.
(മഞ്ഞ ലെബനനിലെ പതാകയെയും തലപ്പാവീനെയും ഉദ്ദേശിക്കുന്നു). ഭീകരരുടെ താവളങ്ങളും ആയുധപ്പുരകളും തകര്‍ക്കാന്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ക്കേണ്ടി വരുന്നു.
ദയവായി ഞങ്ങളുടെ വീടുകള്‍ സംരക്ഷിക്കുക, കാരണം പുതുക്കി പണിയാന്‍ ഞങ്ങളെ ആരും സഹായിക്കുകയില്ല.
ഞങ്ങള്‍ക്ക് പണമില്ല. കുട്ടികളുണ്ട്. ഞങ്ങള്‍ക്ക് സുരക്ഷിതമായി പോകണം. ദയവായി തിരികെ വിടു. നന്ദി”. ലെബനന്റെ ജനസംഖ്യയില്‍ 40 ശതമാനം വരെ ക്രൈസ്തവരാണ്.

