യെരുശലേമില്‍ മെയ്മാസം യു.എസ്. എംമ്പസി തുറക്കും

Breaking News Middle East

യെരുശലേമില്‍ മെയ്മാസം യു.എസ്. എംമ്പസി തുറക്കും
വാഷിംഗ്ടണ്‍ ‍: യിസ്രായേലില്‍ മെയ്മാസം മദ്ധ്യത്തോടെ യു.എസ്. എമ്പസി തുറക്കുമെന്ന് യു.എസ്. അധികൃതര്‍ അറിയിച്ചു.

 

യിസ്രായേലിന്റെ 70-ാം സ്വാതന്ത്ര്യദിനത്തിലാണ് യു.എസ്. നയതന്ത്ര കാര്യാലയം തുറന്നു പ്രവര്‍ത്തിക്കുക. ടെല്‍ അവീവിലാണ് ഇപ്പോള്‍ ലോകരാഷ്ട്രങ്ങളുടെ എമ്പസികള്‍ പ്രവര്‍ത്തിച്ചു വരുന്നത്.

 

എംമ്പസി യെരുശലേമിലേക്കു മാറ്റി സ്ഥാപിക്കുവാന്‍ യു.എസ്. കോണ്‍ഗ്രസ് അംഗീകാരം നല്‍കിയതായാണ് അറിയുന്നത്. പലസ്തീന്‍ ‍-യിസ്രായേല്‍ തര്‍ക്കഭൂമിയായ യെരുശലേമില്‍ മറ്റൊരു രാജ്യത്തിനും നയതന്ത്ര സ്ഥാനാപതി കാര്യാലയങ്ങളില്ല.

 

നേരത്തെ യു.എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അറിയിച്ചിരുന്നത് എംമ്പസി 2019-ല്‍ ആരംഭിക്കുമെന്നായിരുന്നു. യെരുശലേമിനെ യിസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് അമേരിക്ക. 1948 മെയ് 14-നാണ് യിസ്രായേല്‍ രാഷ്ട്ര രൂപീകരണം നടന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.