യേശുവിനുവേണ്ടി രക്തസാക്ഷിയായ വിദ്യാര്‍ത്ഥിനിയെ ന്യായീകരിച്ച വീട്ടമ്മയ്ക്കെതിരെ മതനിന്ദാ കുറ്റം

യേശുവിനുവേണ്ടി രക്തസാക്ഷിയായ വിദ്യാര്‍ത്ഥിനിയെ ന്യായീകരിച്ച വീട്ടമ്മയ്ക്കെതിരെ മതനിന്ദാ കുറ്റം

Asia Breaking News Others

യേശുവിനുവേണ്ടി രക്തസാക്ഷിയായ വിദ്യാര്‍ത്ഥിനിയെ ന്യായീകരിച്ച വീട്ടമ്മയ്ക്കെതിരെ മതനിന്ദാ കുറ്റം

ലാഗോസ്: യേശുക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച നൈജീരിയന്‍ വിദ്യാര്‍ത്ഥിനിയെ ന്യായീകരിച്ച ക്രിസ്ത്യന്‍ വീട്ടമ്മയ്ക്കെതിരെ മതനിന്ദാ കുറ്റം ചുമത്തി.

നൈജീരിയായില്‍ ശരിയത്ത് നിലവിലുള്ള ബൌച്ചി സംസ്ഥാനത്തെ ഹൈക്കോടതിയിലാണ് അഞ്ചു കുട്ടികളുടെ അമ്മയായ റോഡവിനെയാണ് വിചാരണ ചെയ്യുന്നത്. കലാപത്തിനു പ്രേരണ നല്‍കി എന്നതടക്കമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

നന്നായി പരീക്ഷ എഴുതാന്‍ യേശു സഹായിച്ചു എന്ന് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട് ക്രൈസ്തവ വിശ്വാസിയായ കോളേജ് വിദ്യാര്‍ത്ഥിനി ദബോറ ഇമ്മാനുവേലിനെ മെയ് 12-നാണ് മുസ്ളീം മതമൌലിക വാദികളുടെ ഒരു സംഘം ക്രൂരമായി കല്ലെറിഞ്ഞ ശേഷം ജീവനോടെ ചുട്ടെരിച്ചത്.

ഈ ക്രൂരകൃത്യം ലോകത്തിന്റെ വിവിധയിടങ്ങളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. ദബോറയെ ന്യായീകരിക്കുന്ന ഒരു പോസ്റ്റ് ഘാനയില്‍നിന്നാണ് റോഡയ്ക്കു ലഭിക്കുന്നത്.

നാല്‍പ്പത്തിയഞ്ചുകാരിയായ റോഡ ഇത് അവര്‍ ജോലി ചെയ്യുന്ന പ്രൈമറി ഹെല്‍ത്ത് കെയര്‍ ബോര്‍ഡിലെ സഹപ്രവര്‍ത്തകയ്ക്ക് വാട്ട്സാപ്പില്‍ ഫോര്‍വേഡ് ചെയ്തതിന്റെ പേരിലാണ് മതനിന്ദ ചുമത്തിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.