മൊസമ്പിക്കില്‍ ക്രൈസ്തവരും യഹൂദരും ഇസ്ളാം മതം സ്വീകരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി
മപുട്ടോ: തെക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മൊസബിക്കില്‍ ക്രൈസ്തവരും യഹൂദരും ഇസ്ളാം മതത്തില്‍ ചേരുകയോ അതല്ലെങ്കില്‍ വന്‍ നികുതി പണം അടയ്ക്കുകയോ ചെയ്യണമെന്ന് ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പുകള്‍ പറയുന്നു.
ഈ ആവശ്യം നിരാകരിക്കുന്നവരെ വദിക്കുമെന്നാണ് ഭീഷണി. തീവ്രവാദികളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മൊസമ്പിക്കന്‍ സൈന്യവുമായി അവസാനമില്ലാത്ത യുദ്ധം നടത്തുമെന്നും സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു.
കൈകൊണ്ട് എഴുതിയ കത്തിലാണ് ഈ വിവരങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെ പുറത്തുവിട്ടത്.
“ഇസ്ളാം മതത്തിനായി സമര്‍പ്പിക്കുക, അല്ലെങ്കില്‍ ഇസ്ളാം മംതം സ്വീകരിക്കുകയോ പകരം നികുതി പണം അടയ്ക്കുകയോ ചെയ്യണം, അതല്ലെങ്കില്‍ അന്തമില്ലാത്ത യുദ്ധത്തിനായി ഒരുങ്ങിക്കൊള്‍ക” എന്നാണ് ഭീഷണി.
ദൈവഭയമില്ലാത്ത സര്‍ക്കാരാണിത്. കോബോ-ഡെല്‍ഗാഡോ പ്രവിശ്യയിലെ മകോമിയ ജില്ലയിലാണ് ഭീഷണിക്കത്തിന്റെ ഉറവിടം കണ്ടെത്തിയത്.
തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 2017-മുതല്‍ ആയിരക്കണക്കിനു ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ജീവനെ ഭയന്ന് 10 ലക്ഷത്തോളം ആളുകള്‍ പാലായനം ചെയ്തു.
സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമകളാക്കി വയ്ക്കുന്നതും ആണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി തീവ്രവാദി ഗ്രൂപ്പുകളുടെ പോരാളികളാക്കുന്നതും പതിവാണെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്തെ 62 ശതമാനം ആളുകളും ക്രൈസ്തവരാണ്. 19 ശതമാനം മാത്രമാണ് മുസ്ളീങ്ങള്‍ . രാജ്യത്തെ ഭരണകൂടത്തിനും ക്രൈസ്തവര്‍ക്കുമെതിരായി ഇസ്ളാമിക ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ആക്രമണങ്ങള്‍ നടത്തുന്നത്.
ഇവിടങ്ങളില്‍ തീവ്രവാദികള്‍ സൈന്യത്തിനെതിരെയും ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.

