സ്കൂള്‍ ബാഗിന്റെ ഭാരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Breaking News Kerala

സ്കൂള്‍ ബാഗിന്റെ ഭാരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
ആലപ്പുഴ: സ്കൂള്‍ കുട്ടികള്‍ അമിതഭാരത്തോടെ സ്കൂള്‍ ബാഗ് ചുമക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

 

ചീഫ് സെക്രട്ടറിയും വിദ്യഭ്യാസ സെക്രട്ടറിയും ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗത്വം ഒഴിയുന്നതിന് തൊട്ടുമുമ്പ് ആര്‍ ‍. നടരാജന്‍ നോട്ടീസിലൂടെ ആവശ്യപ്പെട്ടു.

 

പൊതു പ്രവര്‍ത്തകനായ ശ്രീകുമാര്‍ നൂറനാട് നല്‍കിയ പരാതിയിന്മേലാണ് നടപടി. എല്‍ ‍.കെ.ജി. വിദ്യാര്‍ത്ഥികള്‍ പോലും 22 കിലോ ഭാരവുമായാണ് ഓരോ വര്‍ഷവും 200 ദിവസത്തിലധികവും സ്കൂളുകളില്‍ പോകുന്നത്.

 

ഭാരം ചുമക്കുന്ന ബാല്യങ്ങള്‍ രോഗങ്ങള്‍ക്ക് അടിമകളാകുന്നു. സിലബസിലെ അപാകതകളാണ് ഭാരമേറിയ ബാഗിനുള്ള പ്രധാന കാരണമെന്നും പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published.