യെരുശലേം ദൈവാലയത്തിനുവേണ്ടി സജ്ജമാക്കിയ ചുവന്ന പശുക്കിടാവുകളെ ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അയോഗ്യമാക്കി
യെരുശലേം: യെരുശലേമിലെ രണ്ടു ദൈവാലയങ്ങളുടെ നാശത്തെ തുടര്‍ന്ന് യഹൂദര്‍ പരമ്പരാഗതമായി ആചരിച്ചുവന്നിരുന്ന ഇപ്രാവശ്യത്തെ മൂന്ന് ആഴ്ച നീണ്ടുനിന്ന ഉപവാസവും വിലാപ ആചാരങ്ങളും അവസാനിച്ചു.
ഈ സുപ്രധാന വാചാരണത്തിനിടയില്‍ യെരുശലേം ദൈവാലയത്തിന്റെ നിര്‍മ്മാണ ചുമതലയുള്ള ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു നിര്‍ണ്ണായകമായ പ്രഖ്യാപനവും നടത്തിയത് ശ്രദ്ധേയമായി.
ബൈബിള്‍ അനുശാസിക്കുന്ന ശുദ്ധീകരണ ചടങ്ങ് നടത്താന്‍ യിസ്രായേല്‍ യു.എസിലെ ടെക്സാസില്നിന്നു കൊണ്ടുവന്ന ശേഷിക്കുന്ന ചുവന്ന പശുക്കിടാക്കള്‍ പുതിയ യരുശലേം ദൈവാലയ ചടങ്ങിന് അനുയോജ്യമല്ലെന്ന് പ്രഖ്യാപിച്ചു.
2022 സെപ്റ്റംബറില്‍ യഹൂദന്മാരുടെയും ക്രിസ്ത്യാനികളുടെയും സംയുക്ത പരിശ്രമമായ ബോണെ യിസ്രായേല്‍ ടെക്സാസില്‍നിന്ന് അഞ്ച് ചുവന്ന പശുക്കിടാങ്ങളെ പ്രത്യേകം പ്രത്യുല്പ്പാദനം നടത്തി വളര്‍ത്തി യിസ്രായേലിലേക്ക് കൊണ്ടുവന്നിരുന്നു.
യു.എസില്‍നിന്നു കൊണ്ടുവന്ന ചുവന്ന പശുക്കിടാങ്ങളുടെ യോഗ്യതയെക്കുറിച്ചുള്ള ബൈബിളിലെ പഴയ നിയമ വ്യവസ്ഥകളും ശുശ്രൂഷാ പാരമ്പര്യവും വളരെ കര്‍ശനമാണ്.
ഇതുവരെയുള്ള ഞങ്ങളുടെ എല്ലാ ശ്രമങ്ങളും ഞങ്ങളുടെ എല്ലാ പ്രതീക്ഷകളുമായിരുന്ന പദ്ധതികളില്‍ ഒന്നിലധികം ചുവപ്പില്ലാത്ത രോമങ്ങള്‍ കണ്ടതിനാല്‍ നിരാശരായി. എന്നിരുന്നാലും ഞങ്ങളുടെ ശ്രമങ്ങള്‍ തുടരുന്നു.
എങ്കിലും അനുയോജ്യമായ ഒരു ചുവന്ന പശുക്കിടാവിനെ നേടുക എന്നത് ആഗ്രഹിച്ച ശുദ്ധീകരണ ചാരം നേടുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ ഒരു ഭാഗമാണ്. ഒരു ചുവന്ന പശുക്കിടാവിനെ നേടിക്കഴിഞ്ഞാല്‍ അതിനെ കൊണ്ടുവന്നു കാത്തിച്ച് ചാരമാക്കേണ്ടതുണ്ട്. (സംഖ്യ. 19) പശുക്കിടാവിനെ ചാരമാക്കിമാറ്റാന് കഴിയുന്ന താപനിലയില്‍ കത്തുന്ന ഒരു തീ സൃഷ്ടിക്കുക എന്നത് വളരെയധികം ഗവേഷണവും പരീക്ഷണവും ആവശ്യമുള്ള ഒരു ജോലിയാണ്.
ശവത്താല്‍ അശുദ്ധമാകാത്ത മാലിന്യമില്ലാത്ത കോഹാനികര്ക്കുമാത്രമേ ചിതാഭസ്മം സൃഷ്ടിക്കുന്നതില്‍ പങ്കാളിയാകാന്‍ കഴിയു. വീട്ടില്‍ ജനിച്ചവരും ഒരിക്കലും ആശുപത്രിയിലോ സെമിത്തേരിയിലോ കാലുകുത്തിയിട്ടില്ലാത്തവരുമായ കൊഹാനികരെ ഇതിനു ആവശ്യമാണ്.
ഇന്‍സ്റ്റിറ്റ്യൂട്ട് യോഗ്യരായ കൊഹാനികരെ വിജയകരമായി കണ്ടെത്തി അവരുടെ ബോര്‍ഡില്‍ കൊണ്ടുവന്നിട്ടുണ്ട്. ദാവീദിന്റെ നഗരത്തിന്റെ താഴെയുള്ള ശീലോവ് നീരുറവയില്‍ നിന്നുള്ള ശുദ്ധജലം വേണം. കൂടാതെ ദേവദാരുമരം, ഈസോപ്പ്, ചുവപ്പ് ചായം പൂശിയ കമ്പിളി എന്നിവ ചാരത്തില്‍ ചേര്‍ക്കണം. ഭാഗ്യവശാല്‍ ഈ ഘടകങ്ങളെല്ലാം ഇന്ന് എളുപ്പത്തില്‍ ലഭ്യമാകും.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തുടര്‍ച്ചയായ ഗ്രാമങ്ങളിലുടനീളം ഞങ്ങള്‍ എടുത്ത ഓരോ ചുവടുവയ്പ്പിനും അടിസ്ഥാനം ബൃഹുത്തായ ഗവേഷണമാണ്. ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റബ്ബി അസറിയ ഏരിയല്‍ പറഞ്ഞു.
ടെക്സാസിലെ ചുവന്ന പശുക്കളില്‍ ഒന്നിനെ ഉപയോഗിച്ച് അടുത്തിടെ നടത്തിയ ഒരു പരിശീലന കത്തിക്കല്‍ ചടങ്ങിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ഇതോടെ ഇപ്പോഴത്തെ ചുവന്ന പശുക്കിടാവുകള്‍ അനുയോജ്യമല്ലെന്ന തീരുമാനത്തിലെത്തി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

