ബെയ്റൂട്ടില്‍ഡ ചിന്നിച്ചിതറിയത് ലോകത്തിന്റെ ധാന്യപ്പുര

ബെയ്റൂട്ടില്‍ഡ ചിന്നിച്ചിതറിയത് ലോകത്തിന്റെ ധാന്യപ്പുര

Breaking News Middle East

ബെയ്റൂട്ടില്‍ഡ ചിന്നിച്ചിതറിയത് ലോകത്തിന്റെ ധാന്യപ്പുര
ബെയ്റൂട്ട്: ലെബനനിലെ ബെയ്റൂട്ട് തുറമുഖത്തുണ്ടായ അത്യുഗ്ര സ്ഫോടനത്തില്‍ തകര്‍ന്നത് രാജ്യത്തെ ഏറ്റവും വലിയ ധാന്യപ്പുരകളിലൊന്ന്.

സ്ഫോടനത്തില്‍ ടണ്‍ കണക്കിന് ഗോതമ്പു നശിച്ചതോടെ ലബനനില്‍ ഇനി ഒരു മാസത്തേക്കുള്ള ധാന്യങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് ധനമന്ത്രി റവൂള്‍ നപ്മി അറിയിച്ചു.

എന്നാല്‍ പ്രശ്നത്തിന്റെ ഗൌരവം മനസ്സിലാക്കി ധാന്യങ്ങളുമായി കൂടുതല്‍ കപ്പലുകള്‍ രാജ്യത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി മൂന്നു മാസത്തേക്കെങ്കിലുമുള്ള ധാന്യം സംഭരിക്കേണ്ടതുണ്ടെന്നും സംഭരണത്തിനായി കൂടുതല്‍ കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പര്ഞു.

ആറ് കോടിയോളം ജനസഖ്യയുള്ള ലബനനിലെ ഇറക്കുമതിയില്‍ ഭൂരിഭാഗവും നടക്കുന്ന ബെയ്റൂട്ട് തുറമുഖം സ്ഫോടനത്തില്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു.

ഇതിനൊപ്പമാണ് രാജ്യത്ത് ധാന്യം സംഭരിക്കുന്ന ഏറ്റവും വലിയ സൈലോയും തകര്‍ന്നത്. സ്ഫോടനം നടക്കുമ്പോള്‍ ബെയ്റൂട്ട് സൈലോയില്‍ 15,000 ടണ്‍ ഗോതമ്പ് ഉണ്ടായിരുന്നു.