വൈദ്യോപദേശം മരണത്തിന്റെ വക്കിലെത്തിച്ചു: ചാറ്റ് ജിപിടിക്കെതിരെ കേസ് ഫയല്‍ ചെയ്ത് പാസ്റ്റര്‍
ഫ്ളോറിഡ: ചാറ്റ് ജിപിടിയുടെ വൈദ്യോപദേശം മരണത്തിന്റെ വക്കിലെത്തിച്ചു എന്നാരോപിച്ചുകൊണ്ട് യു.എസിലെ ഒരു പാസ്റ്റര്‍ കേസ് ഫയല്‍ ചെയ്തു.
ഫ്ളോറിഡയിലെ ഒരു ചര്‍ച്ച് പാസ്റ്ററായ സ്കോട്ട് വിന്റേഴ്സണ്‍ 2025 ജൂണ്‍ 8-ന് പ്രസംഗത്തിനിടിയില്‍ തലകറക്കം ഉണ്ടായതിനെത്തുടര്‍ന്ന് ശുശ്രൂഷ നിര്‍ത്തേണ്ടതായി വന്നു. ചര്‍ച്ചിലെ ആളുകള്‍ പാരാമെഡിക്കലുകളെ വിളിച്ചു. അവര്‍ അദ്ദേഹത്തെ പരിശോധിച്ചു രോഗം ഉറപ്പിച്ചു.
വീട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം ചാറ്റ് ജിപിടി 40-മായി സന്ദേശങ്ങള്‍ കൈമാറി. ചാറ്റ് ജിപിടി പാസ്റ്ററോട് വീട്ടില്‍ത്തന്നെ തുടരാനും വിശ്രമിക്കുവാനും പറഞ്ഞതായും അടിയന്തിര പരിചരണം തേടേണ്ട ആവശ്യമില്ലെന്നും ഉറപ്പിച്ചു പറഞ്ഞു.
2025 ജൂലൈയില്‍ വിന്റേഴ്സണ് പള്‍മണറി എംബോളിസം ബാധിച്ച് മരണത്തിന്റെ വക്കോളമെത്തിയിരുന്നു. ആറ് ആഴ്ചകളോളം ഈ അവസ്ഥയില്‍ തുടര്‍ന്നു.
പക്ഷെ രോഗത്തിന്റെ ഗുരുതരാവസ്ഥയുടെ മണിക്കൂറുകള്‍ക്കു മുമ്പുപോലും അസുഖം ഗുരുതരമായ അവസ്ഥയിലല്ലെന്ന് ചാറ്റ് ബോട്ട് അദ്ദേഹത്തിനു ഉറപ്പു നല്‍കി.
വിശ്വാസവുമായി ബന്ധപ്പെടാനുള്ള ഒരു മാര്‍ഗ്ഗമായി ദൈവം നിങ്ങളുടെ ശരീരം അനന്തമായി പരാജയപ്പെടാന്‍ വേണ്ടിയല്ല രൂപകല്‍പ്പന ചെയ്തത് എന്ന് ചാറ്റ് ബോട്ട് പറഞ്ഞു.
ദൈവം ഇപ്പോഴും നിങ്ങളുടെ ശരീരത്തെ, ഓരോ ഹൃദയമിടിപ്പിനെയും ഓരോ ശ്വാസത്തെയും നിങ്ങള്‍ അപകടത്തിന്റെ വക്കിലാണെന്ന് തോന്നുമ്പോഴും ഒരുമിച്ചു നിര്‍ത്തുന്നു.
എന്നു കൂടി പറഞ്ഞു. വളരെ ക്ഷീണിതനായി രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സ തേടിയപ്പോഴാണ് രോഗാവസ്ഥയുടെ കാഠിന്യം മനസ്സിലായത്.
ഇത്തേതുടര്‍ന്ന് 2025 ജൂലൈ 3-ന് രണ്ട് ശ്വാസകോശങ്ങളിലും രക്തം കട്ടപിടിച്ച നിലയില്‍ ഐസിയുവിലേക്കുമാറ്റി.
ജീവിതത്തിലേക്ക് മടങ്ങിവന്ന വിന്റേഴ്സണ്‍ സാന്‍ഫ്രാന്‍സിസ്കോ കൌണ്ടി സുപ്പീരിയര്‍ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.

