Mass ban on evangelical Pentecostal churches in Catholic-majority Rwanda

കത്തോലിക്കാ ഭൂരിപക്ഷമുള്ള റുവാണ്ടയില്‍ സുവിശേഷ വിഹിത പെന്തക്കോസ്തു ചര്‍ച്ചുകള്‍ക്ക് കൂട്ട നിരോധനം

Africa Breaking News

കത്തോലിക്കാ ഭൂരിപക്ഷമുള്ള റുവാണ്ടയില്‍ സുവിശേഷ വിഹിത പെന്തക്കോസ്തു ചര്‍ച്ചുകള്‍ക്ക് കൂട്ട നിരോധനം

കിഗാലി: കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ റുവാണ്ടയില്‍ സുവിശേഷ വിഹിത പെന്തക്കോസ്തു ആരാധനാലയങ്ങള്‍ കൂട്ടമായി നിരോധിക്കപ്പെട്ടു.

93.8 ശതമാനം ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള റുവാണ്ടയില്‍ 40 ശതമാനവും കത്തോലിക്കരാണ്. 22 ശതമാനം സുവിശേഷ സഭകളും പെന്തക്കോസ്തു വിഭാഗങ്ങളുമാണ്.

രാജ്യത്ത് ആരാധനാലയങ്ങള്‍ അതിവേഗം വര്‍ദ്ധിച്ചു വരുന്നതിനെത്തുടര്‍ന്ന് ഇതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനായി 2018-ല്‍ നടപ്പാക്കിയ നിയമപ്രകാരം ഇതുവരെ 10,000 ത്തിലധികം ആരാധനാലയങ്ങള്‍ അടച്ചുപൂട്ടുകയുണ്ടായി.

ആരോഗ്യ, സുരക്ഷാ, സാമ്പത്തിക കൃത്യത മുതലായ നിയമങ്ങള്‍ കര്‍ശനമാക്കി. എല്ലാ പ്രസംഗങ്ങള്‍ക്കും ദൈവശാസ്ത്ര പരിശീലനം ഉണ്ടായിരിക്കണണെന്ന് ആവശ്യപ്പെടുന്നു.

പുതുതായി രക്ഷിക്കപ്പെടുന്നവര്‍ക്ക് കര്‍ത്താവിനെ ആരാധിക്കാനായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടിവരുന്നതും സാമ്പത്തിക ചിലവുള്ളതുമായ കാര്യമായിരുന്നു.

2018-ലെ നിയമപ്രകാരം ചര്‍ച്ചുകള്‍ ദേശീയ മൂല്യങ്ങളുമായി എങ്ങനെ യോജിക്കുന്നുവെന്നു വ്യക്തമാക്കുന്ന വാര്‍ഷിക കര്‍മ്മ പദ്ധതികള്‍ സമര്‍പ്പിക്കാറുണ്ട്. പ്രസിഡന്റ് ഒരു കത്തോലിക്കാ വിശ്വാസിയാണ്.

ഏകാധിപതിയേപ്പോലെ പെരുമാറുന്ന ഭരണകൂടം പെന്തക്കോസ്ത് വിഭാഗങ്ങളുടെ വളര്‍ച്ചയെ തടയുവാന്‍ വേണ്ടിയാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ആരോപിക്കപ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.