സദ്ദാം ഹുസൈനെ പിടികൂടിയ സൈന്യത്തിലെ അംഗം ലോകത്തിലെ ഏറ്റവും പ്രയാസമുള്ള സ്ഥലങ്ങളില്‍ സുവിശേഷമെത്തിക്കുന്നു

സദ്ദാം ഹുസൈനെ പിടികൂടിയ സൈന്യത്തിലെ അംഗം ലോകത്തിലെ ഏറ്റവും പ്രയാസമുള്ള സ്ഥലങ്ങളില്‍ സുവിശേഷമെത്തിക്കുന്നു

Breaking News Middle East

സദ്ദാം ഹുസൈനെ പിടികൂടിയ സൈന്യത്തിലെ അംഗം ലോകത്തിലെ ഏറ്റവും പ്രയാസമുള്ള സ്ഥലങ്ങളില്‍ സുവിശേഷമെത്തിക്കുന്നു

ഇറാക്കിന്റെ മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ പിടികൂടുന്നതിന് നിര്‍ണ്ണായക പങ്ക് വഹിച്ച ഒരു ടാക്സ് ഫോഴ്സിനെ നയിച്ചതുള്‍പ്പെടെ യു.എസ്. സൈന്യത്തിലെ അംഗവും മുന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രതിനിധിയുമായ സ്റ്റീവ് റസ്സല്‍ ഇപ്പോള്‍ വളരെ വ്യത്യസ്തമായ ഒരു മുന്നണിയില്‍ സേവനത്തിലാണ്.

ലോകത്തെ ഏറ്റവും വിദൂരവും അപകടകരവുമായ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട സമൂഹങ്ങള്‍ക്കിടിയില്‍ ദൈവവചനമെത്തിക്കാന്‍ സഹായിക്കുന്ന ഒരു അന്താരാഷ്ട്ര സുവിശേഷ ശുശ്രൂഷയുടെ മേല്‍നോട്ടം ലോക പ്രശസ്ത മിഷണരി സംഘടനയായ ജംഗിള്‍ ഏവിയേഷന്‍ ആന്‍ഡ് റിലേ സര്‍വ്വീസിന്റെ അല്ലെങ്കില്‍ (ജെഎഎആര്‍എസ്) പ്രസിഡന്റും സിഇഒയുമായി ചുമതലയേറ്റ റസ്സല്‍ സുവിശേഷം ആഴമായി കേട്ടശേഷം പരിശുദ്ധാത്മാവ് ആളുകളെ വിശ്വാസത്തിലേക്ക് എങ്ങനെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് നേരിട്ട് കണ്ടിട്ടുണ്ട്.

സജീവമായ ക്രിസ്ത്യാനിയല്ലാത്ത ഒരു കുടുംബത്തില്‍ ജനിച്ച റസ്സല്‍ ചെറുപ്പത്തിലേ ബൈബിള്‍ വായിക്കുകയും ചര്‍ച്ചുകളില്‍ സജീവമാകുകയും 13-മത്തെ വയസ്സില്‍ ക്രിസ്തുവിനെ സ്വീകരിക്കുകയും ചെയ്തു.

ഇറാഖ് യുദ്ധ കാലത്ത് സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുകയും ഒക്ളഹോമ സ്റ്റേറ്റ് സെന്ററിലും യു.എസ്. പ്രതിനിധി സഭയിലും തന്റെ ഔദ്യോഗിക ജീവിതത്തിനുശേഷം നോര്‍ത്ത് കരോലിന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഎഎആര്‍എസിന്റെ നേതൃസ്ഥനത്തിരുന്നുകൊണ്ട് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ബോട്ടുകള്‍, ഓഫ് റോഡ് വാഹനങ്ങള്‍ എന്നിവയിലൂടെ മിഷണറിമാര്‍ക്ക് സുവിശേഷം പങ്കുവെയ്ക്കുന്നതിനുള്ള അവസരങ്ങള്‍ നല്‍കുന്നു.

പര്‍വ്വത നിരകളും, മഴക്കാടുകളുമുള്ള പാപുവ ന്യൂഗനിയായില്‍ ജെഎഎആര്‍എസിന്റെ പ്രവര്‍ത്തന മേഖലയാണ്.

ഇവിടെയുള്ള യാത്രകള്‍ പലര്‍ക്കും ദുര്‍ഘടം പിടിച്ചതാണെങ്കിലും യേശുക്രിസ്തുവിന്റെ സത്യ സുവിശേഷം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലേക്കും എത്തിക്കുക എന്ന ഏക ദൌത്യം മാത്രമാണ് ലക്ഷ്യമെന്ന് റസ്സല്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.