ടെമ്പിള്‍ മൌണ്ടിലെ അല്‍ അഖ്സയ്ക്കു നേരെ യിസ്രായേല്‍ കടന്നു കയറി, പ്രതിഷേധവുമായി സൌദി
റിയാദ്: യെരുശലേമിലെ ടെമ്പിള്‍ മൌണ്ടില്‍ സ്ഥിതി ചെയ്യുന്ന ഇസ്ളാമിക മോസ്ക്കായ അല്‍ അഖ്സയിലേക്ക് യിസ്രായേല്‍ ഔദ്യോഗിക പ്രതിനിധിയുടെയും യഹൂദ കുടിയേറ്റക്കാരുടെയും നേതൃത്വത്തില്‍ നടന്ന കടന്നു കയറ്റത്തെ സൌദി അറേബ്യ ശക്തമായ ഭാഷയില്‍ അപലപിച്ചു.
യിസ്രായേല്‍ അധിനിവേശ സേനയുടെ പൂര്‍ണ്ണ സംരക്ഷണത്തോടെയായിരുന്ന ഈ ലംഘനത്തെ സൌദി വിദേശകാര്യ മന്ത്രി ലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ കുറ്റപ്പെടുത്തി.
ലോകമെമ്പാടുമുള്ള മുസ്ളീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രകോപനപരമായ നടപടിയാണിതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
അധിനിവേശ പലസ്തീനിലെ വിശുദ്ധ സ്ഥലങ്ങള്‍ക്കും പലസ്തീന്‍ ജനതയ്ക്കുമെതിരെ യിസ്രായേല്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന നിയമവിരുദ്ധവും തീവ്രവാദപരവുമായ അതിക്രമങ്ങളെയും ആഹ്വാനങ്ങളെയും സൌദി അറേബ്യ പൂര്‍ണ്ണമായും തള്ളിക്കളയുന്നു പ്രസ്താവനയില്‍ പറയുന്നു.

