പശ്ചിമ ബംഗാളില്‍ സെറാംപൂര്‍ അടക്കമുള്ള ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമാക്കി സര്‍ക്കാര്‍
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിലെ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ ന്യൂനപക്ഷങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.
ബൌദ്ധിക, ശാക്തീക കേന്ദ്രങ്ങളെ വ്യവസ്ഥാപിതമായി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്നാണ് വിലയിരുത്തല്‍.
മതപരിവര്‍ത്തനങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാണെന്നാണ് കരുതപ്പെടുന്നത്. മതപരിവര്‍ത്തനം നടക്കുന്നു എന്ന സോഷ്യല്‍ മീഡിയായിലെയും മറ്റും വാചോടോപങ്ങള്‍ ന്യൂനപക്ഷ കോളേജുകള്‍ക്കെതിരെ തെറ്റായതും അടിസ്ഥാന രഹിതവുമായ വിവരണങ്ങള്‍ സൃഷ്ടിക്കുന്നു.
കഴിഞ്ഞയാഴ്ച ഉദ്യോഗസ്ഥര്‍ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു. റോമന്‍ കത്തോലിക്കാ സഭ നടത്തുന്ന സെന്റ് സേവ്യേഴ്സ് കോളേജ്, ഇന്ത്യയിലെ ഏറ്റവും പുരാത കോളേജുകളില്‍ ഒന്നായ ലോക പ്രശസ്തമായ സെറാംപൂര്‍ കോളേജ് എന്നിവടങ്ങളിലാണ് സന്ദര്‍ശനമുണ്ടായത്.
ഈ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നത് ന്യൂനപക്ഷ സ്വാധീനത്തെ അറിവിന്റെ ഉറവിടത്തില്‍ തന്നെ ഇല്ലാതാക്കാനുള്ള ഒരു ആസൂത്രിത നീക്കമാണ്.
സെറാംപൂര്‍ കോളേജ് 1818 ജൂലൈ 15-ന് ബ്രിട്ടീഷ് ബാപ്റ്റിസ്റ്റ് മിഷണറിയായ വില്യം കേറി, ജോഷ്വ മാര്‍ഷ്മാന്‍, വില്യം വാര്‍ഡ് എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ചതാണ്.
ആധുനിക സര്‍വ്വകലാശാലാ പദവിയും അതുല്യമായ ഒരു റോയല്‍ ചാര്‍ട്ടറും ലഭിച്ച ഏഷ്യയിലെ ആദ്യത്തെ സ്ഥാപനമാണിത്.
ദൈവശാസ്ത്ര പാഠനങ്ങളില്‍ ബിരുദം നല്‍കുന്ന ഇന്ത്യയിലെ മുന്‍നിര സ്ഥാപനമാണ് സെറാംപൂര്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി സെറാംപൂര്‍ കോളേജിനുള്ള വിദേശ സഹായവും സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു.
ഇതിന്റെ നില ഇന്ത്യയിലുടനീളമുള്ള 40-ലധികം ദൈവശാസ്ത്ര കോളേജുകളുടെയും സെമിനാരികളുടെയും അഫിലിയേഷന്‍ സംവിധാനം തകര്‍ക്കാന്‍ പര്യാപ്തമാണ്.
ഇത് ആയിരക്കണക്കിനു വേദ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കും.

