ഈജിപ്റ്റില്‍ ക്രൈസ്തവ പീഢനങ്ങള്‍ക്കും മതസ്വാതന്ത്ര്യ ദുരുപയോഗത്തിനും എതിരെ യു.എസിന്റെ ഇടപെടല്‍
കെയ്റോ: ഈജിപ്റ്റില്‍ ക്രൈസ്തവ പീഢനങ്ങളും മതസ്വാതന്ത്ര്യ ദുരുപയോഗങ്ങളും വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ അമേരിക്കയുടെ ഇടപെടല്‍.
ഈജിപ്റ്റില്‍നിന്നും മതം മാറി ക്രിസ്ത്യാനികളായവരും പുരാതന കോപ്ടിക് സഭയിലെ അംഗങ്ങളും ഉള്‍പ്പെടെ ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ തടവ്, വിവേചനം എന്നിവയ്ക്കെതിരെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഈജിപ്റ്റിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.
അടുത്തിടെ നടന്ന ചില ആതിക്രമങ്ങളും സംഭവങ്ങളും ഉള്‍പ്പെടുത്തി വന്ന മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഇടപെടല്‍ ഉണ്ടാകുന്നത്.
കെയ്റോയുമായുള്ള ബന്ധത്തില്‍ അമേരിക്ക ഈജിപ്റ്റിനു ഏകദേശം 1.3 ബില്യണ്‍ ഡോളര്‍ വാര്‍ഷിക സഹായം നല്‍കുന്നുണ്ട്.
ഈജിപ്റ്റിലെ ക്രിസ്ത്യാനികള്‍ ജനസംഖ്യയുടെ 10 ശതമാനമാണ്. മിഡില്‍ ഊസ്റ്റിലെയും വടക്കേ അമേരിക്കയിലെയും ഏറ്റവും വലിയ ക്രിസ്ത്യന്‍ ന്യൂനപക്ഷമാണ് ഇത്.
ഇതില്‍ 90 ശതമാനവും കോപ്ടിക് ഓര്‍ത്തഡോക്സ് വിഭാഗമാണ്.

