ശ്വാസകോശ ക്യാന്‍സര്‍ ആദ്യമേ കണ്ടെത്തുന്നിതനുള്ള രക്ത പരിശോധന യിസ്രായേല്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു

ശ്വാസകോശ ക്യാന്‍സര്‍ ആദ്യമേ കണ്ടെത്തുന്നിതനുള്ള രക്ത പരിശോധന യിസ്രായേല്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു

Health

ശ്വാസകോശ ക്യാന്‍സര്‍ ആദ്യമേ കണ്ടെത്തുന്നിതനുള്ള രക്ത പരിശോധന യിസ്രായേല്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു

ടെല്‍അവീവ്: ശ്വാസകോശ കാന്‍സര്‍ പ്രാരംഭ ഘട്ടത്തില്‍ത്തന്നെ 90 ശതമാനത്തിലധികം കൃത്യതയോടെ കണ്ടെത്തുന്നതിനു സഹായിക്കുന്ന ഒരു രക്ത പരിശോധന യിസ്രായേലി ഗവേഷകര്‍ വികസിപ്പിച്ചെടുത്തതായി പിയര്‍ റിവ്യൂസ് ജേണലായ എന്‍പിജെ പ്രിസിഷന്‍ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം പറയുന്നു.

ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് കെമിസ്ട്രിയിലെയും ബോ മെഡിയിന്‍ എഞ്ചിനിയറിംഗ് വകുപ്പിലെയും ഗവേഷകര്‍ നയിച്ച പഠനത്തില്‍ ശ്വാസകോശ കാന്‍സറിന്റെ പ്രധാന രൂപങ്ങളായ നോണ്‍-സ്മോള്‍ സെല്‍ ലംഗ് ക്യാന്‍സര്‍ കൂടുതല്‍ ആക്രമണാത്മകമായ സ്മോള്‍ സെല്‍ ലംഗ് ക്യാന്‍സര്‍ എന്നിവ തമ്മില്‍ വേര്‍തിരിച്ചറിയുന്നതിന് ഈ പരിശോധനയ്ക്കു കഴിയുമെന്ന് കണ്ടെത്തി.

ചിലവേറിയ കമ്പ്യൂട്ടിംഗ് അടിസ്ഥാന സൌകര്യങ്ങള്‍ ആവശ്യമുള്ള ഡിഎന്‍എ സ്വീക്വന്‍സിംഗിനെ ആശ്രയിക്കുന്നതിനു പകരം കാന്‍സര്‍ കോശങ്ങള്‍ ഉപയോഗിക്കുന്ന ഒരു ദ്രാവക ബയോപ്സിയാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്.

സീയോന്‍ മെഡിക്കല്‍ സെന്റര്‍, നഗരത്തിലെ ഇംഗ്ളീഷ് ഹോസ്പിറ്റല്‍, ശേബ മെഡിക്കല്‍ സെന്റര്‍, ബാര്‍-ഇലാന്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ചാണ് ഗവേഷണം നടത്തിയത്.

നിലവിലുള്ള സ്ക്രീനിംഗ് രീതികള്‍ക്ക് പകരം വേഗതയേറിയതും വിലകുറഞ്ഞതുമായ ഒരു ബദല്‍ നല്‍കാന്‍ ലിക്വിഡ് ബയോപ്സി സമീപനത്തിനു കഴിവുണ്ടെന്ന് പഠനത്തിന്റെ വക്താക്കള്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.