അച്ഛന്‍ 9 വയസുകാരന്‍ മകനെ യൂട്യൂബ് ചാനല്‍ നടത്താന്‍ പഠിപ്പിച്ചു; മകന്‍ ചിലവഴിച്ചത് 1.13 കോടി രൂപ
ഇന്ന് സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്ത വീടുകള്‍ കുറവാണ്.സോഷ്യല്‍ മീഡിയാകളിലും മറ്റും തങ്ങളുടെ പ്രിയ മക്കളെ സജീവമാക്കി റീച്ച് കൂട്ടാനും വരുമാനം നേടാനും ആഗ്രഹിക്കുന്നവരാണ് നല്ലൊരു ശതമാനം മാതാപിതാക്കളും.
അത്തരത്തില്‍ ഒരു പിതാവിന് പറ്റിയ അമളിയാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഡേവിഡ് എന്നയാള്‍ തന്റെ 9 വയസുകാരനായ മകനെ ‘മൈറ്റി മൈക്ക് പ്ളേയ്സ്’ എന്ന യൂട്യൂബ് ചാനല്‍ നടത്താന്‍ പ്രോത്സാഹിപ്പിച്ചു.
റീച്ച് കൂട്ടുന്നതിനായി ഡേവിഡ് 2000 രൂപ മുടക്കി മകനെ ചാനലിനുവേണ്ടി ഒരു ചെറിയ പരസ്യ പ്രചാരണം നടത്തുകയും ഇതിനെക്കുറിച്ച് മകനെ പരിശീലിപ്പിക്കുകയും ചെയ്തു.
റേബ്ളേക്സ്, മൈന്‍ ക്രാഫ്റ്റ് എന്നീ ഗെയിമുകളുടെ വീഡിയോകള്‍ പങ്കുവെയ്ക്കുന്ന യൂട്യൂബ് ചാനലാണ് മകന്റേത്.
എന്നാല്‍ ചാനലിന്റെ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചത് ഡേവിഡിന്റെ കമ്പനിയുടെ ക്രെഡിറ്റ് കാര്‍ഡായിരുന്നു. വിവരങ്ങള്‍ അക്കൌണ്ടില്‍നിന്നും നീക്കം ചെയ്യാന്‍ മറന്നു പോയി.
അതോടെ കമ്പനിക്കും ഡേവിഡിനും ലഭിച്ചത് 1.13 കോടി രൂപയുടെ ബില്ലാണ്. 9 വയസുകാരനായ മകന്‍ അറിയാതെ നടത്തിയ പരസ്യ പ്രചാരണങ്ങളാണ് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഇത്രയും വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തിവെച്ചത്.
ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടുകളേക്കുറിച്ചോ അതിന്റെ പ്രത്യാഘാതങ്ങളേക്കുറിച്ചോ കുട്ടിക്ക് അറിയില്ലായിരുന്നു.
മൂന്ന് ആഴ്ചയ്ക്കുള്ളില്‍ കമ്പനിയിലെ ഫിനാന്‍സ് ടീമും മാനേജരും ഡേവിഡിനെ അടിയന്തിരമായി യോഗത്തിനു വിളിച്ചപ്പോഴാണ് ഈ വിവരം ധരിപ്പിച്ചത്.
മകന്റെ ഗെയിമിംഗ് വീഡിയോകള്‍ പ്രൊമോട്ട് ചെയ്യാനായി കമ്പനിയുടെ കാര്‍ഡില്‍നിന്ന് 1.13 കോടി രൂപ ചെലവഴിച്ച വിവരം അധികൃതര്‍ ഡേവിഡിനെ അറിയിച്ചപ്പോഴാണ് താന്‍ സ്വയം കുഴി തോണ്ടിയതായി തിരിച്ചറിഞ്ഞത്.
ഉടന്‍തന്നെ ഇയാള്‍ മകന്റെ യൂട്യൂബ് ചാനല്‍ അവസാനിപ്പിക്കുകയും മൈറ്റി മൈക്ക് പ്ളേ ഈസ് ഓവര്‍ എന്ന തലക്കെട്ടില്‍ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ലോകത്തോടു കാരണങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.
ഇത് എല്ലാവര്‍ക്കും ഒരു പാഠമാകട്ടെയെന്നും എഴുതി.

