അല്‍ -ഷിമേഴ്സ് രോഗം നേരത്തേ തിരിച്ചറിയാനാകുമെന്ന് പഠനം
ബോണ്‍ : അല്‍ -ഷിമേഴ്സ് സാധ്യത വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ കണ്ടെത്താമെന്ന് പുതിയ പഠനം. ജര്‍മ്മന്‍ നാഡീരോഗ വിദഗ്ദ്ധരായ ഒരു സംഘം ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്.
ബോണിലെ ജര്‍മ്മന്‍ സെന്റര്‍ ഫോര്‍ ന്യൂറോ ഡീ ജനറേറ്റീവിലെ ശാസ്ത്രജ്ഞരാണ് 18 മുതല്‍ 30 വരെ പ്രായമുള്ളവരില്‍ തലച്ചോറുകളിലെ സെല്ലുകളില്‍ പഠനം നടത്തിയത്. വിര്‍ച്വല്‍ റിയാലിറ്റി പരിശോധനയിലൂടെ അല്‍ ഷിമേഴ്സ് സാദ്ധ്യത തിരിച്ചറിയാനാകുമെന്നാണ് കണ്ടെത്തല്‍ .
വ്യക്തികളുടെ സവിശേഷതകളും, പ്രവര്‍ത്തനങ്ങളും വിലയിരുത്തി രോഗ സാദ്ധ്യത കണ്ടെത്താം. ഫലപ്രദമായ ചികിത്സയില്ലാത്ത രോഗമായ അല്‍ ഷിമേഴ്സ് സംബന്ധിച്ച തുടര്‍ ഗവേഷണങ്ങള്‍ക്ക് പഠനം സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്.
പ്രായം, ജനിതക ഘടന, ജീവിത ശൈലി തുടങ്ങിയവയെല്ലാം അല്‍ ഷിമേഴ്സിന് കാരണമാകാമെന്നാണ് സൂചന നല്‍കുന്നത്