കേരളീയരില്‍ 10 ശതമാനം പേര്‍ മനോരോഗികള്‍
പാലക്കട്: കേരളത്തിലെ ജനസംഖ്യയില്‍ 10 ശതമാനം പേര്‍ മാനസീക രോഗം ബാധിച്ചവരാണെന്ന് കേരളാ സ്റ്റേറ്റ് മെന്റല്‍ഹെല്‍ത്ത് അതോറിറ്റിയുടെ നിരീക്ഷണം. മാനസീകരോഗം ബാധിച്ചവര്‍ 30 ലക്ഷത്തിലധികം വരുമെന്നാണ് കണക്ക്.
അഞ്ചിലൊരാള്‍ വൈകാരിക പ്രശ്നമോ, പെരുമാറ്റ വൈകല്യമോ ഉളവരാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 2011-ലെ സി.എ.ജി. റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത് ആറു ശതമാനം ആളുകള്‍ രോഗാതുരമായ മിഥ്യാദര്‍ശനങ്ങളും, സങ്കല്‍പ്പങ്ങളുമുള്ള “സൈക്കോസിസം” അനുഭവപ്പെടുന്നവരാണെന്ന് പറയുന്നു.
അപ്രകാരം ഗുരുതര മനോരോഗങ്ങളുടെ കാര്യത്തില്‍ ദേശീയ ശരശരിയായ 2 ശതമാനത്തേക്കാള്‍ മുന്നിലായിരുന്നു കേരളം. സാധാരണയായ മനോരോഗങ്ങള്‍ കൂടി കണക്കിലെടുത്താല്‍ ഇപ്പോള്‍ അത് 10 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്. കടുത്ത രോഗാവസ്ഥയുള്ളവരില്‍ 50 ശതമാനത്തിനും, ഗുരുതരമല്ലാത്ത രോഗമുള്ളവരില്‍ 90 ശതമാനത്തിനും ചികിത്സ ലഭിക്കുന്നില്ല.
സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തിലുണ്ടാകുന്ന ആത്മഹത്യകളില്‍ 19 ശതമാനവും മാനസീകരോഗം മൂലമാണ്. ആത്മഹത്യാ നിരക്കില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് കേരളം.
2020 ആകുമ്പോള്‍ ഇന്ത്യയിലെ 20 ശതമാനമാളുകള്‍ മാനസീകരോഗ്യമില്ലാത്തവരായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ .

