ബംഗ്ലാദേശില്‍ രണ്ടു തലയുമായി പെണ്‍കുഞ്ഞ് പിറന്നു

Breaking News Global

ബംഗ്ലാദേശില്‍ രണ്ടു തലയുമായി പെണ്‍കുഞ്ഞ് പിറന്നു
ധാക്ക: ബംഗ്ലാദേശില്‍ രണ്ടു തലയുമായി ജനിച്ച പെണ്‍കുഞ്ഞ് അത്ഭുതമാകുന്നു. തലസ്ഥാന നഗരിയായ ധാക്കയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പൂര്‍ണ്ണവളര്‍ച്ചയെത്തിയ രണ്ടു തലയുമായി പെണ്‍കുഞ്ഞ് ജനിച്ചത്.

 

രണ്ടു വായ ഉപയോഗിച്ചും ഭക്ഷണം കഴിക്കാനും ശ്വസിക്കാനും കുഞ്ഞിന് സാധിക്കുമെന്ന് പിതാവായ ജമാല്‍ മിയ പറയുന്നു. കുഞ്ഞിന് ശ്വാസ തടസ്സ പ്രശ്നമുള്ളതിനാല്‍ ഇപ്പോള്‍ ഡോക്ടര്‍മാരുടെ തീവ്ര നിരീക്ഷണത്തിലാണ്.

 

കുഞ്ഞും അമ്മയും സുരക്ഷിതരാണെന്നും സ്റ്റാന്‍ഡേര്‍ഡ് ഹോസ്പിറ്റല്‍ ഓഫ് ടോട്ടല്‍ ഹെല്‍ത്ത് കെയര്‍ തലവന്‍ അബു കൌസര്‍ എഫ്പിയോടു പറഞ്ഞു. രണ്ടു തലയുണ്ടെങ്കിലും കുഞ്ഞിന് ആന്തരീകാവയവങ്ങള്‍ ഒന്നേയുള്ളു.

 

അത്ഭുത ശിശുവിനെ കാണാനായി ദൂരെ പ്രദേശങ്ങളില്‍നിന്നുപോലും ധാരാളം ജനങ്ങള്‍ എത്തുന്നുണ്ട്. രണ്ടു തലയുമായി 2008-ല്‍ ബംഗ്ലാദേശില്‍ ഒരു കുട്ടി ജനിച്ചിരുന്നുവെങ്കിലും ഉടന്‍ തന്നെ മരിച്ചു.

Leave a Reply

Your email address will not be published.