ക്രിസ്ത്യന്‍ സഹോദരിമാര്‍ക്കെതിരെ മതനിന്ദ ആരോപണത്തില്‍ കേസ്

ക്രിസ്ത്യന്‍ സഹോദരിമാര്‍ക്കെതിരെ മതനിന്ദ ആരോപണത്തില്‍ കേസ്

Breaking News Global

ക്രിസ്ത്യന്‍ സഹോദരിമാര്‍ക്കെതിരെ മതനിന്ദ ആരോപണത്തില്‍ കേസ്

ഖുറാനെ അവഹേളിച്ചു എന്നാരോപിച്ച് പാക്കിസ്ഥാനില്‍ ക്രൈസ്തവ യുവതികള്‍ക്കെതിരെ കേസ്. പഞ്ചാബ് പ്രവിശ്യയിലെ ടൊബാ ടെക്സിംഗ് ജില്ലയില്‍പ്പെട്ട ഗോജ്രയിസ്സ് ഗ്രാമത്തിലെ സ്വദേശിനികളായ സെയ്മ മസി (32) സഹോദരി സോണിയ മസി (18) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

വീട്ടിനു പുറത്ത് ഖുറാനിന്റെ പേജുകള്‍ അടങ്ങിയ ചാക്ക് വലിച്ചെറിഞ്ഞു എന്നാരോപിച്ച് നാട്ടുകാരില്‍ ചിലരുടെ പരാതിപ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.

വിവരമറിഞ്ഞ് എത്തിയ ജനക്കൂട്ടം സഹോദരിമാരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സെയ്മയെ മര്‍ദ്ദിച്ചശേഷം പോലീസിനെ ഏല്‍പ്പിച്ചു. എന്നാല്‍ സ്ഥലത്തുനിന്നു രക്ഷപെട്ട സോണിയായ്ക്കായി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.

സംഭവത്തെത്തുടര്‍ന്ന് ആക്രമണം ഭയന്ന് യുവതികളുടെ കുടുംബം സ്ഥലത്തുനിന്ന് താമസം മാറി. എന്നാല്‍ യുവതികള്‍ക്കെതിരെയുള്ള ആരോപണം വ്യാജമാണെന്ന് മൈനോറിറ്റീസ് അലയന്‍സ് പാക്കിസ്ഥാന്‍ ചെയര്‍മാന്‍ അഡ്വ. അക്മല്‍ ഭാട്ടി പറഞ്ഞു.

യുവതികളുടെ കുടുംബവുമായി ശത്രുതയിലുള്ള അയല്‍വാസിയാണ് വ്യാജ പ്രചരണം നടത്തി ആളുകളെ വിളിച്ചു കൂട്ടിയതെന്നു ഭാട്ടി കൂട്ടിച്ചേര്‍ത്തു.

സെയ്മ രണ്ടു കുട്ടികളുടെ മാതാവാണ്. ഗ്രാമത്തില്‍ 35 ഓളം ക്രിസ്ത്യാനികള്‍ താമസിക്കുന്നുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.