ദക്ഷിണാഫ്രിക്കയില്‍ വെള്ളത്തിനു റേഷന്‍

Breaking News Global Top News

ദക്ഷിണാഫ്രിക്കയില്‍ വെള്ളത്തിനു റേഷന്‍
കേപ്ടൌണ്‍ ‍: ഭൂമിയിലെ ജല ശ്രോതസ്സ് കുറഞ്ഞു വരുന്നതിന്റെ പരിണിത ഫലം ലോകത്ത് അനുഭവപ്പെട്ടു തുടങ്ങി.

 

ആഹാര സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നതുപോലയുള്ള റേഷന്‍ സംവിധാനം വെള്ളത്തിനും ഏര്‍പ്പെടുത്തി ചരിത്രം കുറിയ്ക്കുകയാണ് ദക്ഷിണാഫ്രിക്കയിലെ കേപ്ടൌണ്‍ നഗരസഭാ ആധികൃതര്‍ ‍. കടുത്ത വരള്‍ച്ചയെത്തുടര്‍ന്നു വെള്ളത്തിനു റേഷന്‍ ഏര്‍പ്പെടുത്തുകയായിരുന്നു.

 

പ്രതിദിനം ഒരാള്‍ക്ക് 50 ലിറ്റര്‍ ജലം മാത്രമേ നഗരസഭ നല്‍കുകയുള്ളു. ജല നിരക്ക് ഇനിയും താഴുന്ന പക്ഷം ഏപ്രില്‍ 16 ആകുമ്പോഴേയ്ക്കും ജലവിതരണം പൂര്‍ണ്ണമായി നിറുത്തിവെയ്ക്കേണ്ടിവരുമെന്ന ആശങ്കയിലാണ് അധികൃതര്‍ ‍.

 

ഇനിയുള്ള സമരവും, പോരാട്ടങ്ങളും, യുദ്ധവും കുടിവെള്ളത്തിനുവേണ്ടിയുള്ളതായിരിക്കുമെന്നു നേരത്തെതന്നെ ചില ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ആഗോളതലത്തില്‍തന്നെ ഭൂമിയിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു വരുന്നതായും ഭൌമ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

 

ലോകാവസാനത്തെക്കുറിച്ച് ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചപ്പോള്‍ മറുപടിയായി പറഞ്ഞ കൂട്ടത്തില്‍ ക്ഷാമവും ലോകാവസാനത്തിന്റെ ലക്ഷണങ്ങളിലൊന്നായി യേശു പറഞ്ഞിരുന്നു. (മത്തായി 24:7). വെള്ളം കിട്ടാതെ വന്നാല്‍ പിന്നെ ക്ഷാമമാണല്ലോ സ്വാഭാവികമായി ഉണ്ടാകുന്നത്.

2 thoughts on “ദക്ഷിണാഫ്രിക്കയില്‍ വെള്ളത്തിനു റേഷന്‍

Leave a Reply

Your email address will not be published.